'മോദിയുടെ മറുപടി പ്രതിപക്ഷത്തെ ദുർബലപ്പെടുത്തും'; അവിശ്വാസപ്രമേയത്തിന് പിന്തുണയില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോണ്‍ഗ്രസും

'മോദിയുടെ മറുപടി പ്രതിപക്ഷത്തെ ദുർബലപ്പെടുത്തും'; അവിശ്വാസപ്രമേയത്തിന് പിന്തുണയില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോണ്‍ഗ്രസും

ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന് ശേഷം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര തീരുമാനം

കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും. ദുര്‍ബലമായ പ്രതിപക്ഷം രാജ്യത്തെയും ദുര്‍ബലമാക്കും എന്നാരോപിച്ചാണ് ബിഎസ്പി അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനില്ലെന്ന് വ്യക്തമാക്കിയത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ചര്‍ച്ച കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും തളര്‍ത്തുമെന്നാണ് ബിഎസ്പി നേതാവ് മാലൂക്ക് നഗറിന്റെ പ്രതികരണം.

'മോദിയുടെ മറുപടി പ്രതിപക്ഷത്തെ ദുർബലപ്പെടുത്തും'; അവിശ്വാസപ്രമേയത്തിന് പിന്തുണയില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോണ്‍ഗ്രസും
ആദ്യം പുറത്താക്കപ്പെട്ടത് മൊറാർജി ദേശായി; അവിശ്വാസ പ്രമേയത്തില്‍ അധികാരം നഷ്ടപ്പെട്ടവർ, അതിജീവിച്ചവർ

''കോണ്‍ഗ്രസിന് നേതൃത്വപാടവമില്ല, പ്രധാനമന്ത്രി ദുര്‍ബലനായിരിക്കുമ്പോഴാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടത്. നരേന്ദ്ര മോദി മറുപടിപറഞ്ഞു കഴിയുമ്പോള്‍ പ്രതിപക്ഷം വിറങ്ങലിച്ചു പോകും. കോണ്‍ഗ്രസിന് പിന്നെയും ശക്തി നഷ്ടപ്പെടും. ചര്‍ച്ച നടക്കുമ്പോള്‍ അധീര്‍ രഞ്ജനെപ്പോലൊരു നേതാവിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇത് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയും രാജ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും'' മാലൂക്ക് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തെ പ്രധാനകക്ഷിയായ കോണ്‍ഗ്രസ് ഇതിനെക്കുറിച്ച് ഒരിക്കല്‍കൂടി ചിന്തിക്കേണ്ടതായിരുന്നു.

അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള തുടര്‍ന്നുള്ള ചര്‍ച്ച കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും തളര്‍ത്തുമെന്ന് ബിഎസ്പി നേതാവ് മാലൂക്ക് നഗര്‍ പറഞ്ഞു.

അതിനിടെ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ പാര്‍മെന്റില്‍ എത്തുക. രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേരും. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. കോ

ണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആര്‍എസ് എംപി നമോ നാഗേശ്വര്‍ റാവു എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. മണിപ്പൂര്‍ കലാപം, സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ സംസാരിക്കണെന്ന ആവശ്യം നിരന്തരമായി നിരാകരിക്കപ്പെടുന്നതോടെയാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന് ശേഷം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര തീരുമാനം. ഇതിനിടെ മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടിയും കേന്ദ്രം തുടങ്ങിക്കഴിഞ്ഞു. കേന്ദ്രം കുക്കി-മെയ്തി വിഭാഗങ്ങളുമായി ചര്‍ച്ച തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

logo
The Fourth
www.thefourthnews.in