ക്ഷേമ പദ്ധതികളില്‍ ഊന്നല്‍, ഭരണത്തുടര്‍ച്ച പ്രതീഷ

ക്ഷേമ പദ്ധതികളില്‍ ഊന്നല്‍, ഭരണത്തുടര്‍ച്ച പ്രതീഷ

കോവിഡ് ദുരിതത്തില്‍ നിന്നും കരകയറിയ രാജ്യം വികസിത രാഷ്ട്രത്തിലേക്കുള്ള കുതിപ്പിലേക്കാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍.

ക്ഷേമ പദ്ധതികളില്‍ ഊന്നി നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റ്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ പ്രവര്‍ത്തങ്ങളെ പ്രകീര്‍ത്തിച്ചും ഭരണ തുടര്‍ച്ച പ്രതീക്ഷിച്ചുമാണ് നിര്‍മലയുടെ പ്രഖ്യാപനങ്ങള്‍. കോവിഡ് ദുരിതത്തില്‍ നിന്നും കരകയറിയ രാജ്യം വികസിത രാഷ്ട്രത്തിലേക്കുള്ള കുതിപ്പിലേക്കാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍.

Summary

ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നീ നാല് വിഭാഗങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ക്ക് പുരോഗതി ഉണ്ടാകുമ്പോഴാണ് രാജ്യത്തിന് നേട്ടമുണ്ടാകുന്നതെന്നും ധനമന്ത്രി

മികച്ച ജനപിന്തുണയോടെ ഈ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തുടരുമെന്ന് വ്യക്തമാക്കിയായിരുന്നു 2047 ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം ധനമന്ത്രി പങ്കുവച്ചത്. പത്ത് വര്‍ഷത്തിനിടെ രാജ്യം നേടിയത് നിരവധി ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നീ നാല് വിഭാഗങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ക്ക് പുരോഗതി ഉണ്ടാകുമ്പോഴാണ് രാജ്യത്തിന് നേട്ടമുണ്ടാകുന്നതെന്നും ധനമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ എന്ന പരാമര്‍ശത്തോടെ ആയിരുന്നു പദ്ധതികളും നേട്ടങ്ങളും പ്രഖ്യാപിച്ചത്. മുത്തലാഖ് നിയമവിരുദ്ധമാക്കി, വനിത സംവരണം നടപ്പിലാക്കി എന്നിവ ചൂണ്ടിക്കാട്ടിയ മന്ത്രി 30 കോടി സ്ത്രീകള്‍ക്ക് മുദ്ര ലോണ്‍ നല്‍കിയെന്നും അവകാശപ്പെട്ടു.

ക്ഷേമ പദ്ധതികളില്‍ ഊന്നല്‍, ഭരണത്തുടര്‍ച്ച പ്രതീഷ
Budget 2024 Live| ആദായ നികുതി പരിധിയില്‍ മാറ്റമില്ല; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ ബജറ്റ്

80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ സാധ്യതകള്‍ കൂടി. ഗ്രാമീണ തലത്തില്‍ വികസന പദ്ധതികള്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കാന്‍ കഴിഞ്ഞു. രാജ്യത്തെ ഒരുകോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കും. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സാധ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഇനിമുതല്‍ ലഭിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി വഴി രണ്ട് കോടി വീടുകള്‍കൂടി നിര്‍മിക്കും. നിലവില്‍ മൂന്ന് കോടി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും ധനമന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in