രാമനവമി സംഘർഷം: അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് കൽക്കട്ട ഹൈക്കോടതി

രാമനവമി സംഘർഷം: അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് കൽക്കട്ട ഹൈക്കോടതി

അക്രമസംഭവങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതതാണെന്ന് സംശയിക്കുന്നതായി നേരത്തെ കേസ് പരിഗണിക്കവെ കൽക്കട്ട ഹൈക്കോടതി നിരീക്ഷിച്ചിരുന്നു

ബംഗാളിലെ രാമനവമി ഘോഷയാത്രയ്ക്കിടെ ഹൗറയിലും ദൽഖോലയിലും നടന്ന അക്രമസംഭവങ്ങളില്‍ തുടരന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാൻ ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി. എൻഐഎ അന്വേഷണം ആരംഭിക്കുന്നതിനായി കേസ് വിവരങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ച് പോലീസിന് നിര്‍ദേശം നല്‍കി.

രാമനവമി സംഘർഷം: അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് കൽക്കട്ട ഹൈക്കോടതി
രാമനവമി സംഘർഷം ആസൂത്രിതമെന്ന് കൽക്കട്ടാ ഹൈക്കോടതി; ഇന്റലിജൻസ് വീഴ്ചയിൽ പോലീസിന് വിമർശനം

ഏപ്രിൽ അഞ്ചിന് ഹൗറയിലുണ്ടായ സംഘർഷത്തിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഈ മാസം ആദ്യവാരം കൽക്കട്ട ഹൈക്കോടതി പശ്ചിമ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹൗറയിലെ ഷിബ്പൂർ മേഖലയിലാണ് രാമനവമി ആഘോഷങ്ങള്‍ക്കിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. വടക്കൻ ദിനാജ്പൂർ ജില്ലയിലെ ദൽഖോലയിലും സമാനമായ അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.

രാമനവമി സംഘർഷം: അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് കൽക്കട്ട ഹൈക്കോടതി
രാമനവമി സംഘര്‍ഷം; ബംഗാളിനോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രാലയം; കലാപകാരികളെ വെറുതെ വിടില്ലെന്ന് മമത

നിരവധി വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും തീയിടുകയും കടകൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഏതാനും പോലീസ് വാഹനങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതകവും ജലപീരങ്കിയുമുള്‍പ്പെടെ പ്രയോഗിച്ചിരുന്നു. ഹൂഗ്ലിയിലുണ്ടായ ആക്രമണങ്ങളില്‍ 50 ലേറെ പേര്‍ അറസ്റ്റിലായിരുന്നു.

രാമനവമി സംഘർഷം: അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് കൽക്കട്ട ഹൈക്കോടതി
രാമനവമി സംഘര്‍ഷം; പശ്ചിമ ബംഗാളില്‍ തുടര്‍ അക്രമങ്ങള്‍, ബിജെപി എംഎല്‍എയ്ക്ക് പരുക്ക്

അക്രമസംഭവങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതതാണെന്ന് സംശയിക്കുന്നതായി നേരത്തെ കേസ് പരിഗണിക്കവെ കൽക്കട്ട ഹൈക്കോടതി ആരോപിച്ചിരുന്നു. സംസ്ഥാന പോലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന് വീഴ്ച പറ്റിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ''രണ്ട് ഗ്രൂപ്പുകൾ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള ശത്രുത മുതലെടുത്ത് മൂന്നാമത്തെ ഒരും സംഘമുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിനെ പറ്റി അന്വേഷിക്കേണ്ടതുണ്ട്. ഒരു കേന്ദ്ര ഏജൻസിക്ക് സമഗ്രമായ അന്വേഷണം നടത്താൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പുറത്തു നിന്നുള്ള ഉറവിടം എന്താണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ''കോടതി വ്യക്തമാക്കി.

രാമനവമി സംഘർഷം: അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് കൽക്കട്ട ഹൈക്കോടതി
രാമനവമി ആഘോഷത്തിനിടെ രാജ്യത്ത് തുടർച്ചയായി നടക്കുന്ന അക്രമ പരമ്പരകൾക്ക്‌ പിന്നിലെ രാഷ്ട്രീയം എന്ത്?

ഹൂഗ്ലിയിലേയും ഹൗറയിലേയും അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ബിഹാറിലും സമാനമായ രാമനവമി സംഘര്‍ഷങ്ങള്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബിജെപിയുടെ ആസൂത്രിതനീക്കമാണെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപിച്ചിരുന്നത്.

logo
The Fourth
www.thefourthnews.in