INDIA
ജമ്മു കശ്മീരില്‍ വാഹനാപകടം; നാല് മലയാളികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു
സോജില പാസില്‍ നിന്ന് സോന്‍മാര്‍ഗിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്
ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ അടക്കം അഞ്ചു പേർ മരിച്ചു. സോജില പാസില്‍ നിന്ന് സോന്‍മാര്‍ഗിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.
പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധേഷ്, അനില്‍, രാഹുല്‍, വിഗ്നേഷ് എന്നിവരാണ് മരിച്ച മലയാളികള്‍. ശ്രീനഗര്‍ സ്വദേശിയായ ഡ്രൈവര്‍ ഐജാസ് അഹമ്മദ് ആണ് മരിച്ച മറ്റൊരാള്‍. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുരതമായി പരിക്കേറ്റ മനോജിനെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.
ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ഇത്. താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂര്‍ണമായി തകരുകയായിരുന്നു.