ദർശന്റെ 'ജയിൽ വസ്ത്രം' അണിഞ്ഞു കുഞ്ഞിന്റെ ഫോട്ടോഷൂട്ട്; ബാലാവകാശ കമ്മീഷൻ കേസെടുത്തു

ദർശന്റെ 'ജയിൽ വസ്ത്രം' അണിഞ്ഞു കുഞ്ഞിന്റെ ഫോട്ടോഷൂട്ട്; ബാലാവകാശ കമ്മീഷൻ കേസെടുത്തു

വിചാരണ തടവുകാരനായ കന്നഡ നടൻ ദർശന്റെ ജയിൽ വസ്ത്രത്തിലെ  6106 എന്ന നമ്പർ ഉൾപ്പടെയുള്ള ടി ഷർട്ട് ധരിപ്പിച്ചായിരുന്നു ഫോട്ടോ ഷൂട്ട്

സിനിമ താരങ്ങളോടുള്ള ആരാധന മൂത്താൽ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊലക്കേസ് പ്രതിയും  കന്നഡ നടനുമായ ദർശന്റെ ഒരു ആരാധകൻ.  സിനിമാ താരങ്ങളുടെ വസ്ത്രധാരണ ശൈലി അനുകരിക്കുന്ന നിരവധി ആരാധകരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ രേണുകാ സ്വാമി കൊലക്കേസിൽ രണ്ടാം പ്രതിയായി ജയിൽ കഴിയുന്ന നടൻ  ജയിലിനകത്ത് അണിയുന്ന തടവ് പുള്ളിയുടെ നമ്പർ രേഖപ്പെടുത്തിയ വെള്ള വസ്ത്രങ്ങൾ  അതേപടി അനുകരിക്കാൻ മിനക്കെട്ടു പണിവാങ്ങിയിരിക്കുകയാണ് ആരാധകൻ. 

ദർശന്റെ 'ജയിൽ വസ്ത്രം' അണിഞ്ഞു കുഞ്ഞിന്റെ ഫോട്ടോഷൂട്ട്; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കന്നഡ സൂപ്പർതാരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ; രേണുകസ്വാമിയെ കൊന്നത് സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചതിന്

സ്വന്തം കുഞ്ഞിനെ ജയിൽപുള്ളിയുടെ വസ്ത്രങ്ങൾ അണിയിച്ചു ഫോട്ടോഷൂട്ട്  നടത്തിയാണ്  ആരാധകൻ ദർശനോടുള്ള  സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചിരിക്കുന്നത്. ദർശന്റെ ജയിൽ നമ്പറായ 6106 എന്ന്  രേഖപ്പെടുത്തിയ വെള്ള ടി ഷർട്ടും പാന്റും അണിയിച്ചായിരുന്നു ഫോട്ടോ ഷൂട്ട്. കുഞ്ഞിന് സമീപം കൈയാമത്തിന്റെ ഒരു മാതൃകയും സജീകരിച്ചിരുന്നു.

ആരാധകൻ  ഫോട്ടോകൾ  സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്  ചെയ്തതോടെ സംഭവം ഞൊടിയിടയിൽ ട്രെൻഡിങ്  ലിസ്റ്റിൽ ഇടംപിടിച്ചു. ഇതോടെയാണ്‌ സംസ്ഥാന ബാലാവകാശ  കമ്മീഷന്‍ ഇടപെട്ടത്. കുഞ്ഞിന്റെ  രക്ഷിതാക്കൾക്കെതിരെ  കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. കുഞ്ഞിന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും ഇത്തരം പ്രവർത്തികളെ വളരെ ഗൗരവത്തിൽ സമീപിക്കുകയായെന്നും നിയമനടപടി ഉണ്ടാകുമെന്നും ബാലാവകാശ കമ്മീഷൻ ശശിധർ കൊസുംബെ മാധ്യമങ്ങളോട് പറഞ്ഞു.

ദർശന്റെ 'ജയിൽ വസ്ത്രം' അണിഞ്ഞു കുഞ്ഞിന്റെ ഫോട്ടോഷൂട്ട്; ബാലാവകാശ കമ്മീഷൻ കേസെടുത്തു
'രേണുക സ്വാമി വധം ദർശന്റെ ക്വട്ടേഷൻ തന്നെ'; കുറ്റമേൽക്കാൻ കൊലയാളി സംഘത്തിന് 5 ലക്ഷം രൂപ വീതം നല്‍കിയെന്ന് പോലീസ്

സമൂഹമാധ്യമങ്ങളിലൂടെ തനിക്കും സുഹൃത്തായ പവിത്ര ഗൗഡക്കുമെതിരെ  അശ്ളീല കമന്റിട്ട ആരാധകനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാംപ്രതിയായ ദർശനെ കഴിഞ്ഞ മാസമായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് നിരവധി ആരാധകർ ബെംഗളൂരുവിൽ  സംഘടിച്ചിരുന്നു. ദർശനെ  ജയിലിൽ സന്ദർശിക്കാൻ അനുമതി തേടി പരപ്പന അഗ്രഹാരക്കു മുന്നിൽ  ദിനവും നിരവധി പേരെത്താറുണ്ട്. എന്നാൽ  ആരാധകർക്കാർക്കും നടനെ കാണാൻ  അനുമതി നൽകേണ്ട എന്നാണ് ജയിൽ അധികൃതരുടെ തീരുമാനം. ഭാര്യ, മകൾ, മാതാപിതാക്കൾ, സഹപ്രവർത്തകർ എന്നിവർക്ക് മാത്രമാണ്  സന്ദർശനാനുമതിയുള്ളത്. 

logo
The Fourth
www.thefourthnews.in