മഹുവക്കെതിരെ കർശന നടപടി? ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ നിര്‍ണായക  യോഗം നാളെ

മഹുവക്കെതിരെ കർശന നടപടി? ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ നിര്‍ണായക യോഗം നാളെ

2005 ൽ സമാനമായുണ്ടായ ആരോപണത്തിൽ സ്വീകരിച്ച നടപടിയെ ഈ കേസിലും പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. 2005-ൽ പണം സ്വീകരിച്ചതായി സംശയിക്കുന്ന 11 പാർലമെന്റ് അംഗങ്ങളും അയോഗ്യരാക്കപ്പെട്ടിരുന്നു

അദാനിക്കെതിരെ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ലോക്‌സഭാ എത്തിക്സ് കമ്മിറ്റി. കേസുമായി ബന്ധപ്പെട്ട് എത്തിക്സ് കമ്മിറ്റി നാളെ യോഗം ചേരും. കരട് റിപ്പോർട്ട് പരിഗണിക്കാനും അംഗീകരിക്കാനും വേണ്ടിയാണ് യോഗം ചേരുന്നത്. ഇതിനാൽ ബി ജെ പി എം.പി വിനോദ് കുമാർ സോങ്കറിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം പൂർത്തിയാക്കി നാളെ ശിപാർശ സമർപ്പിക്കും.

മഹുവക്കെതിരെ കർശന നടപടി? ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ നിര്‍ണായക  യോഗം നാളെ
രാത്രി ഫോണ്‍ ചെയ്യുന്നതാരെ എന്നതടക്കം ചോദ്യങ്ങള്‍; എത്തിക്‌സ് കമ്മിറ്റി ഹിയറിങ്ങില്‍ നിന്ന് മഹുവ മൊയ്ത്ര ഇറങ്ങിപ്പോയി

മൊയ്ത്രക്കെതിരെ കർശനമായ നടപടികൾ പാനൽ ശിപാർശ ചെയ്യാൻ സാധ്യതയുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത സ്രോതസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എത്തിക്സ് കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തിൽനിന്ന് അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടി മഹുവ ഇറങ്ങിപ്പോയിരുന്നു.

മഹുവക്കെതിരെ കർശന നടപടി? ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ നിര്‍ണായക  യോഗം നാളെ
മഹുവ മൊയ്ത്രയ്ക്കെതിരായ പരാതി അന്വേഷിക്കേണ്ടത് ആര്? ചരിത്രം ഇങ്ങനെ

പാര്‍ലമെന്റിനെ ചോദ്യങ്ങള്‍ക്ക് പണം വാങ്ങിയെന്ന ആരോപണത്തിൽ 2005 ൽ സ്വീകരിച്ച നടപടിയെ ഈ കേസിലും പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. 2005-ൽ പണം സ്വീകരിച്ചതായി സംശയിക്കുന്ന 11 പാർലമെന്റ് അംഗങ്ങളും അയോഗ്യരാക്കപ്പെട്ടിരുന്നു.

നവംബർ രണ്ടിന് കേസുമായി ബന്ധപ്പെട്ട് തൃണമൂൽ എംപി മഹുവ മൊയ്ത്രയോട് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി പാനൽ മേധാവി വ്യക്തിപരമായതും അധാർമികവുമായ ചോദ്യങ്ങൾ ചോദിച്ചതായി പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചിരുന്നു. മഹുവ മൊയ്ത്രയുടെ യാത്രകൾ, ഹോട്ടൽ താമസം, ടെലിഫോൺ കോളുകൾ, ആൺ സുഹൃത്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട് സോങ്കർ തന്നോട് വ്യക്തിപരവും അസഭ്യവുമായ ചോദ്യങ്ങൾ ചോദിച്ചുവെന്നാരോപിച്ച് എത്തിക്‌സ് കമ്മിറ്റിയിലെ അഞ്ച് അംഗങ്ങളും മൊയ്‌ത്രയ്‌ക്കൊപ്പം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.

ബിജെപി എംപി നിഷികാന്ത് ദുബെയും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയും ഉന്നയിച്ച ആരോപണങ്ങളിലാണ് മഹുവയോട് എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. കോഴ വാങ്ങി വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് മൊയ്ത്ര ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചുവെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണം.

കരട് റിപ്പോർട്ട് പരിഗണിക്കാനും അംഗീകരിക്കാനും വേണ്ടിയാണ് യോഗം ചേരുന്നത്. ഇതിനാൽ ബി.ജെ.പി എം.പി വിനോദ് കുമാർ സോങ്കറിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം പൂർത്തിയാക്കി നാളെ ശിപാർശ സമർപ്പിക്കും

ഹിരാനന്ദാനി മഹുവയുടെ പാർലമെന്ററി ലോഗിൻ ഐഡി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽനിന്ന് ചോദ്യങ്ങൾ ഫയൽ ചെയ്തുവെന്നും ആരോപണത്തിൽ പറയുന്നു. എന്നാൽ ലോഗിൻ വിശദാംശങ്ങൾ കൈമാറിയത് മഹുവ നേരത്തെ സമ്മതിച്ചെങ്കിലും പണമിടപാടുകൾ നിരസിച്ചിരുന്നു. കഴിഞ്ഞ ദിവസം തനിക്കെതിരെ ബിജെപി ക്രിമിനൽ കേസുകൾ ആസൂത്രണം ചെയ്യുന്നുവെന്ന് മഹുവ ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in