സിബിഐയില്‍ 23 ശതമാനം ഉദ്യോഗസ്ഥരുടെ അപര്യാപ്തത; തീര്‍പ്പാക്കാതെ ആയിരത്തോളം കേസുകള്‍

സിബിഐയില്‍ 23 ശതമാനം ഉദ്യോഗസ്ഥരുടെ അപര്യാപ്തത; തീര്‍പ്പാക്കാതെ ആയിരത്തോളം കേസുകള്‍

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സിബിഐ) 23 ശതമാനം ഉദ്യോഗസ്ഥരുടെ അപര്യാപ്തതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സിബിഐ) 23 ശതമാനം ഉദ്യോഗസ്ഥരുടെ അപര്യാപ്തതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്‌പെഷ്യല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍, ഡിഐജിമാര്‍ തുടങ്ങിയ തസ്തികകള്‍ വരെ ഒഴിഞ്ഞു കിടക്കുന്നതായി വ്യക്തിഗത പരീശീലന വകുപ്പ് (ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ്) പുറത്തിറക്കിയ 2022-23 വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്ത 943 കേസുകളും പ്രാഥമിക അന്വേഷണം കഴിഞ്ഞ 82 കേസുകളും തീര്‍പ്പാക്കാനുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2022 ഡിസംബര്‍ 31വരെ സിബിഐയുടെ അംഗീകൃത ബലം 7295 ആയിരുന്നു. എന്നാല്‍ അതില്‍ 1695 തസ്തികകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2021ല്‍ 1533 ഒഴിവുകളും 2020ല്‍ 1374 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 7273 ആയിരുന്നു സിബിഐയുടെ അംഗീകൃത ബലം.

സിബിഐയില്‍ 23 ശതമാനം ഉദ്യോഗസ്ഥരുടെ അപര്യാപ്തത; തീര്‍പ്പാക്കാതെ ആയിരത്തോളം കേസുകള്‍
'ഇന്ത്യയുടെ ഭാവി നല്ലതാകണം'; മഥുര, ഗ്യാന്‍വാപി പള്ളികള്‍ മുസ്‌ലിങ്ങള്‍ വിട്ടുനല്‍കണമെന്ന് രാമജന്മഭൂമി ട്രസ്റ്റ് ട്രഷറര്‍

ഒരു സ്‌പെഷ്യല്‍ അഡീഷണല്‍ ഡയറക്ടര്‍, രണ്ട് ജോയിന്റ് ഡയറക്ടര്‍മാര്‍, 11 ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍മാര്‍ (ഡിഐജി), 9 സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി), ഒരു അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എസ്പി), 65 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാര്‍, 360 ഇന്‍സ്‌പെക്ടര്‍മാര്‍, 204 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 51 അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 123 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 367 സാങ്കേതിക ഉദ്യോഗസ്ഥര്‍ എന്നീ തസ്തികകളിലേക്കും ഒഴിവുകളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നേരിട്ട് റിക്രൂട്ട് ചെയ്ത ഉദ്യോഗസ്ഥരും ഡപ്യൂട്ടേഷനിലുള്ള സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നതാണ് സിബിഐ. ഉയര്‍ന്ന തസ്തികകളിലെല്ലാം ഡപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥരാണ്. 2022ല്‍ ആകെ 308 ഉദ്യോഗസ്ഥരെയാണ് സിബിഐ വ്യത്യസ്ത റാങ്കുകളിലായി ഉള്‍പ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ ജോയിന്റ് ഡയറക്ടര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെയുള്ള വിവിധ റാങ്കുകളിലായി 133 ഉദ്യോഗസ്ഥരുടെ ഡപ്യൂട്ടേഷന്‍ കാലാവധി നീട്ടുകയും ചെയ്തു.

രജിസ്റ്റര്‍ ചെയ്ത 943 കേസുകളില്‍ 447 എണ്ണം ഒരു വര്‍ഷത്തിലേറെയായി അന്വേഷണത്തിലാണ്. തീര്‍പ്പുകല്‍പ്പിക്കാനുള്ള 82 കേസുകളില്‍ 60 എണ്ണം മൂന്ന് മാസത്തോളമായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നവയാണ്. 23 ലോക്പാല്‍ റഫറന്‍സുകളും തീര്‍പ്പാക്കിയിട്ടില്ല,

2022ല്‍ സിബിഐയുടെ കോടതി കേസുകളില്‍ 557 എണ്ണത്തില്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്. അതില്‍ 364 എണ്ണം ശിക്ഷ വിധിക്കുകയും 111 പേരെ കുറ്റവിമുക്തരാക്കുകയും 13 പേരെ വെറുതെ വിടുകയും 69 കേസുകള്‍ മറ്റ് കാരണങ്ങളാല്‍ തീര്‍പ്പാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ആകെ ശിക്ഷാ നിരക്ക് 74. 59 ശതമാനമാണ്. വിവിധ കോടതികളിലായി ഏകദേശം 10732 കോടതിക്കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാതിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സിബിഐയില്‍ 23 ശതമാനം ഉദ്യോഗസ്ഥരുടെ അപര്യാപ്തത; തീര്‍പ്പാക്കാതെ ആയിരത്തോളം കേസുകള്‍
കേന്ദ്രാവഗണന: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഖ്യം രൂപീകരിക്കാൻ കർണാടക

അതേസമയം ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സിബിഐ നിരവധി പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. നല്ല ഓഫീസ് അന്തരീക്ഷം നല്‍കുന്നതിന് വിവിധ സിബിഐ ബ്രാഞ്ചുകളില്‍ ഓഫീസ്, താമസ കെട്ടിടങ്ങള്‍, ക്വാര്‍ട്ടേര്‍സുകള്‍ തുടങ്ങിയവയുടെ നിര്‍മാണങ്ങള്‍ നടന്നു വരികയാണ്. 2022-23ലെ പുതുക്കിയ എസ്റ്റിമേറ്റില്‍ 39.06 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in