അനുസൂയ ഇനി അനുകതിർ സൂര്യ; ഐആര്‍എസ് ഉദ്യോഗസ്ഥയുടെ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

അനുസൂയ ഇനി അനുകതിർ സൂര്യ; ഐആര്‍എസ് ഉദ്യോഗസ്ഥയുടെ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

തന്റെ പേര് എം അനുസൂയയില്‍നിന്ന് എം അനുകതിര്‍ സൂര്യയെന്നും തന്റെ ലിംഗം സ്ത്രീയില്‍നിന്ന് പുരുഷനെന്നും മാറ്റണമെന്നായിരുന്നു ആവശ്യം

ഇന്ത്യൻ സിവിൽ സർവിസിൽ ആദ്യമായി ലിംഗമാറ്റം അംഗീകരിക്കുന്ന ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐ ആര്‍എസ്) ഉദ്യോഗസ്ഥ ലിംഗമാറ്റത്തിലൂടെ പുരുഷനായതിനു പിന്നാലെയാണ് പേരും ലിംഗവും ഔദ്യോഗികമായി മാറ്റാന്‍ അനുവാദം നല്‍കി ധനമന്ത്രാലയം ഉത്തരവിറക്കിയത്. ഐ ആര്‍എസ് ഹൈദരാബാദ് ചീഫ് കമ്മീഷണര്‍ ഓഫിസില്‍ ജോയിന്റ് കമ്മീഷണറായി ജോലി ചെയ്യുന്ന എം അനുസൂയയുടെ ആവശ്യമാണ് മന്ത്രാലയം അംഗീകരിച്ചത്.

അനുസൂയ ഇനി അനുകതിർ സൂര്യ; ഐആര്‍എസ് ഉദ്യോഗസ്ഥയുടെ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
'ആ 14 ഉത്പന്നങ്ങള്‍ ഇനി വില്‍പ്പനയ്ക്ക് വയ്ക്കില്ല, പരസ്യം പിന്‍വലിക്കും'; സുപ്രീംകോടതിയോട് പതഞ്ജലി ഗ്രൂപ്പ്

തന്റെ പേര് എം അനുസൂയയില്‍നിന്ന് എം അനുകതിര്‍ സൂര്യയെന്നും ലിംഗം സ്ത്രീയില്‍നിന്ന് പുരുഷനെന്നും മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കുന്നുവെന്നും ഇനി മുതല്‍ ഉദ്യോഗസ്ഥ എം അനുകതിര്‍ സൂര്യയെന്ന് ഔദ്യോഗികമായി അറിയപ്പെടുമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള അധികാരികളുടെ അനുമതിയോടെയാണ് ഈ ആവശ്യം അംഗീകരിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

അനുസൂയ ഇനി അനുകതിർ സൂര്യ; ഐആര്‍എസ് ഉദ്യോഗസ്ഥയുടെ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
'ആ 14 ഉത്പന്നങ്ങള്‍ ഇനി വില്‍പ്പനയ്ക്ക് വയ്ക്കില്ല, പരസ്യം പിന്‍വലിക്കും'; സുപ്രീംകോടതിയോട് പതഞ്ജലി ഗ്രൂപ്പ്

നേരത്തെ, 2022-ല്‍ തന്റെ പേരും ലിംഗവും നിയമപരമായി മാറ്റിയെന്ന് സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി പേരും ലിംഗവും മാറ്റിയുള്ള ഉത്തരവാണ് ഇപ്പോൾ അനുകതിര്‍ സൂര്യയ്ക്ക് ലഭിച്ചത്.

logo
The Fourth
www.thefourthnews.in