ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്നുവോ? ഈ വര്‍ഷം മാത്രം 20 ആത്മഹത്യ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്നുവോ? ഈ വര്‍ഷം മാത്രം 20 ആത്മഹത്യ

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എത്ര വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ മൂലം മരണമടഞ്ഞു എന്നായിരുന്നു ഡോ. വി ശിവദാസൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യം

കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ വര്‍ഷത്തില്‍ മാത്രം 20 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി കണക്ക്. വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം ഡോ. വി ശിവദാസൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് പ്രസ്താവന പുറത്തിറക്കിയത്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എത്ര വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ മൂലം മരണമടഞ്ഞു എന്നായിരുന്നു ഡോ. വി ശിവദാസൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യം.

ഈ വര്‍ഷം ജൂലൈ മാസം വരെ ഏഴ് ആത്മഹത്യകളാണ് ഐഐടികളില്‍ നടന്നത്

കേന്ദ്ര സര്‍വകലാശാലകള്‍, ഐഐടികള്‍, എന്‍ഐടികള്‍, ഐഐഐടികള്‍, ഐഐഎം, ഐഐഎസ്ഇആര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇത്രയധികം ആത്മഹത്യകൾ നടന്നിരിക്കുന്നത്. പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 2018 ല്‍ 21 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. 2019 ല്‍ 19 പേര്‍ ആത്മഹത്യ ചെയ്തു. 2020, 2021 വര്‍ഷങ്ങളില്‍ ഏഴ് പേർ ആത്മഹത്യ ചെയ്തു. എന്നാല്‍ 2022 ആയപ്പോഴേക്കും ഈ സംഖ്യ കുത്തനെ ഉയര്‍ന്നു. 24 വിദ്യാര്‍ത്ഥികളാണ് 2022 ല്‍ മാത്രം ആത്മഹത്യ ചെയ്തത്. എന്നാല്‍ 2023 ല്‍ വെറും ഏഴ് മാസത്തിനുള്ളില്‍ 20 പേരാണ് ആത്മഹത്യ ചെയ്തത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്നുവോ? ഈ വര്‍ഷം മാത്രം 20 ആത്മഹത്യ
അക്കാദമിക സമ്മർദവും മത്സരവും; ചൈനയിൽ കുട്ടികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നുവെന്ന് പഠനം

2018 ലും 2019 ലും ഐഐടികളില്‍ മാത്രം എട്ട് കേസുകളാണ് രേഖപ്പെടുത്തിയത്. 2020-21 വര്‍ഷങ്ങളില്‍ അത് വെറും നാല് കേസുകളില്‍ ഒതുങ്ങി. എന്നാല്‍ 2022 ല്‍ ഐഐടികളില്‍ ഒൻപത് ആത്മഹത്യകൾ നടന്നു. ഈ വര്‍ഷം ജൂലൈ മാസം വരെ ഏഴ് ആത്മഹത്യകളാണ് ഐഐടികളില്‍ നടന്നത്.

കേന്ദ്ര സര്‍വകലാശാലകളിലെ ആത്മഹത്യകളുടെ കണക്കുകളും ആശങ്കയുണ്ടാക്കുന്നതാണ്. 2018 ല്‍ എട്ട് 2019 ലും 2020 ലും രണ്ട് എന്നിങ്ങനെയാണ് ആത്മഹത്യകളുടെ കണക്ക്. 2021 ല്‍ ഒന്നും നടന്നിട്ടില്ലെങ്കിലും 2022 ല്‍ നാലെണ്ണവും ഈ വര്‍ഷം ഇതുവരെ മാത്രം ഒൻപത് ആത്മഹത്യകളും നടന്നിട്ടുണ്ട്. അതായത് കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയിൽ മാത്രം 98 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് മാനസിക പ്രശ്നങ്ങൾ, കുടുംബ പ്രശ്ങ്ങൾ, തൊഴിലിടത്തെ പ്രശ്നങ്ങൾ എന്നിവ കാരണമാണ് അധികം ആത്മഹത്യകളും നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. (സഹായത്തിന് - 1056)

logo
The Fourth
www.thefourthnews.in