ബിഹാറില്‍ തൊഴിലിനായി സമരം; ദൃശ്യങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്രം, നീക്കം ചെയ്യാന്‍ യൂട്യൂബിന് നിർദേശം

ബിഹാറില്‍ തൊഴിലിനായി സമരം; ദൃശ്യങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്രം, നീക്കം ചെയ്യാന്‍ യൂട്യൂബിന് നിർദേശം

ജനുവരി മുപ്പതിന് പട്നയിലായിരുന്നു ആയിരക്കണക്കിന് റെയിൽവേ ഉദ്യോഗാർഥികൾ സമരത്തിനിറങ്ങിയത്

തൊഴിലവസരം കുറയുന്നതിനെതിരെ ബിഹാറിൽ തെരുവിലിറങ്ങിയ റെയിൽവേ ഉദ്യോഗാർഥികളുടെ ദൃശ്യങ്ങൾ യൂട്യൂബിൽനിന്ന് നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശം. ഓൺലൈൻ മാധ്യമമായ ദ വയറാണ് വാർത്ത പുറത്തുവിട്ടത്. ദൃശ്യങ്ങൾ ദേശസുരക്ഷയെ ബാധിക്കുന്നതായതിനാൽ സമരത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാണ് യൂട്യൂബിന് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം.

ജനുവരി 30ന് പട്നയിലായിരുന്നു ആയിരക്കണക്കിന് റെയിൽവേ ഉദ്യോഗാർഥികൾ സമരത്തിനിറങ്ങിയത്. അസിസ്റ്റൻ്റ് ലോക്കോ പൈലറ്റുമാരുടെ 5,696 തസ്തികകളിലേക്ക് അപേക്ഷ തേടി ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ഒഴിവുകൾ കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിന്റെ ദൃശ്യങ്ങൾ 'ഓൺ ഡ്യൂട്ടി' എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ യൂട്യൂബ് അധികൃതർ ചാനലിന്റെ പേജിൽനിന്നും അപ്‌ലോഡ് ചെയ്ത ദൃശ്യങ്ങൾ ഹൈഡ് ചെയ്യുകയായിരുന്നു.

“നിങ്ങളുടെ ഉള്ളടക്കം ദേശീയ സുരക്ഷയുമായോ പൊതു ക്രമവുമായോ ബന്ധപ്പെട്ടിരിക്കുന്നതായി സർക്കാരിൽനിന്ന് ഞങ്ങൾക്ക് ഒരു ഓർഡർ ലഭിച്ചു" ഓൺ ഡ്യൂട്ടി യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്ന ബ്രിജേഷ് കുമാറിന് യൂട്യൂബിൽനിന്ന് ലഭിച്ച മെയിലിൽ പറയുന്നു. ദ വയറിന് നൽകിയ പ്രതികരണത്തിലാണ് ബ്രിജേഷ് ഇക്കാര്യം പങ്കുവച്ചത്. ഉള്ളടക്കം പരിശോധിച്ച ശേഷം കാണുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നു എന്നും മെയിലിലൂടെ യൂട്യൂബ് അറിയിച്ചിരുന്നു.

ബിഹാറില്‍ തൊഴിലിനായി സമരം; ദൃശ്യങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്രം, നീക്കം ചെയ്യാന്‍ യൂട്യൂബിന് നിർദേശം
'പന്നു വധശ്രമക്കേസ് അന്വേഷണത്തിൽ ഇന്ത്യൻ സഹകരണം ഉറപ്പാക്കി'; 3,095 കോടിയുടെ ഡ്രോണ്‍ കരാറിനെ കുറിച്ച് യുഎസ് സെനറ്റർ

പ്രാഥമികമായി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2022 മുതൽ പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലാണ് ‘ഓൺ ഡ്യൂട്ടി’എന്ന് ബ്രിജേഷ് പറയുന്നു. തൻ്റെ യൂട്യൂബ് ചാനലിലൂടെ തൊഴിലില്ലാത്ത യുവാക്കൾക്ക് അവരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്നതാണ് ലക്ഷ്യം. സമരത്തിനിടെ പോലീസ് ഉദ്യോഗാർത്ഥികളെ മർദിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ടായിരുന്നു. സമരം കവർ ചെയ്യാനെത്തിയ തന്നെയും കുറച്ച് മാധ്യമപ്രവർത്തകർക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് പിതാവിനോട് സംസാരിച്ച ശേഷമാണ് വിട്ടയച്ചത്. ഒടുവിൽ വീട്ടിലെത്തിയപ്പോൾ കാണുന്നത് യൂട്യൂബിൽനിന്ന് ലഭിച്ച മെയിൽ ആണെന്നും ബ്രിജേഷ് കൂട്ടിച്ചേർത്തു.

സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് വീഡിയോ ബ്ലോക്ക് ചെയ്തതെന്ന് സന്ദേശം ലഭിച്ചപ്പോൾ യൂട്യൂബ് ചാനൽ നിരോധിക്കപെടുമോ എന്ന ഭയം ഉണ്ടായതായതായും ബ്രിജേഷ് പറഞ്ഞു. അതുപേടിച്ച് വിഡിയോ ഡിലീറ്റ് ചെയ്തു. തന്റെ ഉപജീവനമാർഗമാണ് യൂട്യൂബ് ചാനലിനും അദ്ദേഹം വ്യക്തമാക്കി.

ബിഹാറില്‍ തൊഴിലിനായി സമരം; ദൃശ്യങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്രം, നീക്കം ചെയ്യാന്‍ യൂട്യൂബിന് നിർദേശം
ഏഴ് നൂറ്റാണ്ടിന്റെ പള്ളി പൊളിച്ചു! കാരണം ഭൂമി കൈയേറ്റം!

റെയിൽവേ ഡ്രൈവർമാരുടെ 16,373 ഒഴിവുകളെങ്കിലും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ റെയിൽവേ ബോർഡിന് നേരത്തെ കത്ത് നൽകിയിരുന്നു. 12-20 മണിക്കൂർ ജോലി ചെയ്യുന്ന നിലവിലുള്ള ഡ്രൈവർമാരുടെ സമ്മർദ്ദം ലഘൂകരിക്കാൻ ഇത് സഹായിക്കുമെന്ന് കത്തിൽ കൂട്ടിച്ചേർത്തു. അങ്ങനെയിരിക്കെയാണ് കുറച്ചുമാത്രം വിജ്ഞാപനം പുറത്തിറക്കിയത്. ഇതാണ് ഉദ്യോഗാർത്ഥികളെ ചൊടിപ്പിച്ചത്. ഓൺ ഡ്യൂട്ടിക്ക് പുറമെ 'ക്യാ കെഹ്തി ഹെ പബ്ലിക്,' സച്ച് ബിഹാർ, ചമ്പാരൻ ദർപ്പൻ, 'കാബിൽ ന്യൂസ്' എന്നീ യൂട്യൂബ് ചാനലുകളും സമരം കവർ ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in