രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: മുന്നറിയിപ്പുമായി കേന്ദ്രം, അടിയന്തര നടപടി വേണമെന്ന്  ബച്ചൻ, എന്താണ് ഡീപ് ഫേക്ക്?

രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: മുന്നറിയിപ്പുമായി കേന്ദ്രം, അടിയന്തര നടപടി വേണമെന്ന് ബച്ചൻ, എന്താണ് ഡീപ് ഫേക്ക്?

ബ്രിട്ടീഷ്-ഇന്ത്യൻ പെൺകുട്ടിയായ സാറ പട്ടേൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണിത്. അതിൽ ഡീപ് ഫേക്ക് ഉപയോഗിച്ച് രശ്മികളുടെ മുഖം മാറ്റുകയായിരുന്നു

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോക്കെതിരെ പ്രതികരണവുമായി കേന്ദ്ര സർക്കാരും അമിതാഭ് ബച്ചനും. കഴിഞ്ഞ ദിവസം പ്രചരിച്ച നടിയുടെ ഡീപ് ഫേക്ക് വീഡിയോ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. സാമൂഹ്യ മാധ്യമങ്ങളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ മുന്നറിയിപ്പ് നൽകി. അപകടകരവും ദോഷകരവുമായ ഈ തെറ്റായ വിവരങ്ങളെ പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിഷയത്തിൽ നിയമ നടപടി ആരംഭിക്കണമെന്ന് അമിതാഭ് ബച്ചൻ ആവശ്യപ്പെട്ടു.

രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: മുന്നറിയിപ്പുമായി കേന്ദ്രം, അടിയന്തര നടപടി വേണമെന്ന്  ബച്ചൻ, എന്താണ് ഡീപ് ഫേക്ക്?
എഐ ഉപയോഗിച്ച് തട്ടിപ്പ്; നഷ്ടമായത് അഞ്ച് കോടി രൂപ

കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് ലിഫ്റ്റിനുള്ളിലേക്ക് ചാടിക്കയറുന്ന രശ്‌മിക മന്ദാനയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. സാമൂഹ്യ മാധ്യമങ്ങളിൽ 14 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് വീഡിയോ കണ്ടത്. പിന്നാലെ അഭിഷേക് കുമാർ എന്ന മാധ്യമ പ്രവർത്തകനാണ് എക്‌സിൽ വീഡിയോ പങ്കിട്ട സത്യാവസ്ഥ വെളിപ്പെടുത്തിയത്.

ഒക്ടോബർ 9 ന് പ്ലാറ്റ്‌ഫോമിൽ 400,000-ത്തിലധികം ഫോളോവേഴ്‌സുള്ള ബ്രിട്ടീഷ്-ഇന്ത്യൻ പെൺകുട്ടിയായ സാറ പട്ടേൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണിത്. അതിൽ ഡീപ് ഫേക്ക് ഉപയോഗിച്ച് രശ്മികളുടെ മുഖം മാറ്റുകയായിരുന്നു. രശ്‌മിക ആണെന്ന് കൃത്യമായി തോന്നുമെങ്കിലും വളരെ സൂക്ഷമമായി പരിശോധിച്ചാൽ വീഡിയോ ഡീപ് ഫേക്ക് ആണെന്ന് മനസിലാവും.

രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: മുന്നറിയിപ്പുമായി കേന്ദ്രം, അടിയന്തര നടപടി വേണമെന്ന്  ബച്ചൻ, എന്താണ് ഡീപ് ഫേക്ക്?
ഇനി 'ബോബോ' ഉത്തരം നല്‍കും; ഓടപ്പള്ളം സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാൻ എഐ റോബോട്ട്

വിഷയത്തിൽ ആശങ്ക ഉയർത്തി കൊണ്ടാണ് അഭിഷേക് കുമാർ ഇ വീഡിയോ പങ്കിട്ടത്. ഇന്ത്യയിലെ ഡീപ്ഫേക്ക് സംഭവങ്ങൾ കൈകാര്യം ചെയ്യാൻ നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂടിന്റെ അടിയന്തിര ആവശ്യകതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭിഷേകിന്റെ ട്വീറ്റ് പങ്ക് വെച്ച് കൊണ്ടാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ പ്രതികരിച്ചത്. 2023 ഏപ്രിലിൽ വിജ്ഞാപനം ചെയ്‌ത ഐടി നിയമങ്ങളെ പരാമർശിച്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയമപരമായ ബാധ്യത എന്ന നിലയിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രമന്ത്രി വ്യക്തമാക്കി. എല്ലാ പ്ലാറ്റ്‌ഫോമുകളും ഓരോ ഉപയോക്താവും തെറ്റായ വിവരങ്ങളൊന്നും പോസ്റ്റുചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം എന്നും ഇത്തരം വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, തെറ്റായ വിവരങ്ങൾ 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യപ്പെടുമെന്നും" ചന്ദ്രശേഖർ പറഞ്ഞു.

ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാ പൗരന്മാരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, റൂൾ 7 ബാധകമാക്കുമെന്നും ഐപിസിയുടെ വ്യവസ്ഥകൾ പ്രകാരം ബാധിക്കപ്പെട്ടയാൾക്ക് പ്ലാറ്റ്‌ഫോമുകൾക്കെതിരെ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

വിഷയത്തിൽ അടിയന്തര നിയനടപടി സ്വീകരിക്കണമെന്നായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്. എങ്കിലും ആരാണ് വീഡിയോ നിർമ്മിച്ചതെന്ന് ഇതുവരെ കണ്ടത്താനായിട്ടില്ല. രശ്‌മിക മന്ദനയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

എന്താണ് ഡീപ് ഫേക്കുകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമ്മിക്കുന്ന വീഡിയോകളാണ് ഡീപ്ഫേക്ക്. ഓൺലൈനിൽ പ്രചരിക്കുന്ന വളരെ റിയലിസ്റ്റിക് ആയി തോന്നുന്ന വ്യാജ ചിത്രങ്ങളും വിഡിയോകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന എ ഐ ടെക്നോളോജിയാണ് ഡീപ് ഫേക്കുകൾ. നേരത്തെ ഡീപ് ഫേക്കുകൾ ഉപയോഗിച്ച് നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in