ക്വീർ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആറംഗ സമിതി രൂപീകരിച്ച് കേന്ദ്രം; ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷന്‍

ക്വീർ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആറംഗ സമിതി രൂപീകരിച്ച് കേന്ദ്രം; ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷന്‍

സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി നിർദേശമുണ്ടായിരുന്നതായും സർക്കാർ ഉത്തരവില്‍ പറയുന്നു

ക്വീർ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി ആറംഗ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. സ്വവർഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ച് മാസങ്ങള്‍ക്കുശേഷമാണ് നടപടി. നിയമനിർമാണം സംബന്ധിച്ച തീരുമാനം കോടതി പാർലമെന്റിന് വിടുകയായിരുന്നു. ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി നിർദേശമുണ്ടായിരുന്നതായും സർക്കാർ ഉത്തരവില്‍ പറയുന്നു.

ക്യാബിനറ്റ് സെക്രട്ടറിക്കു പുറമെ, ആഭ്യന്തര, വനിത-ശിശുക്ഷേമ, ആരോഗ്യ, നിയമനിർമാണ, സമൂഹ്യനീതി വകുപ്പ് സെക്രട്ടറിമാരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

വിവേചനം, ആക്രമണം, ഭീഷണി തുടങ്ങിയ പ്രശ്നങ്ങള്‍ ക്വീർ വിഭാഗം നേരിടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സമിതി പരിശോധിക്കും. സമ്മതപ്രകാരമല്ലാത്ത ചികിത്സയ്ക്കും ശസ്ത്രക്രിയക്കും ക്വീർ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ വിധേയരാകുന്നില്ലെന്നും സാമൂഹികക്ഷേമ അവകാശങ്ങള്‍ വിവേചനമില്ലാതെ ലഭ്യമാക്കാനുള്ള മാർഗങ്ങളും സമിതി സ്വീകരിക്കും.

ക്വീർ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആറംഗ സമിതി രൂപീകരിച്ച് കേന്ദ്രം; ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷന്‍
'കുട്ടികളെ ദത്തെടുക്കാം, സ്വവർഗ ലൈംഗികത നഗര പ്രതിഭാസമല്ല'; ക്വീർ അവകാശങ്ങളെക്കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്

നിലവിലെ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ സ്വവർഗവിവാഹത്തെ നിയമപരമായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. അത് പാർലമെൻ്റിൻ്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും അതിലിടപെടാൻ കഴിയില്ലെന്നുമാണ് കോടതിയുടെ നിലപാട്. ഇക്കാര്യങ്ങളിൽ അഞ്ചംഗ ബെഞ്ച് യോജിപ്പാണ് പ്രകടിപ്പിച്ചത്.

അതേസമയം, സ്വവർഗ ദമ്പതികളുടെ അവകാശങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ ഭിന്നാഭിപ്രായമുണ്ടായി. സ്വവർഗ ദമ്പതികളുടെ അവകാശങ്ങളെ സംബന്ധിച്ച ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ നിലപാടുകൾ ഭൂരിപക്ഷം പേരും അംഗീകരിച്ചില്ല. സ്വവർഗ ദമ്പതികൾക്കു കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നതടക്കമുള്ള നിലപാടുകളാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്.

logo
The Fourth
www.thefourthnews.in