രാജസ്ഥാനില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണു

രാജസ്ഥാനില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണു

യാത്രക്കാരെയും പൈലറ്റിനെയും കണ്ടെത്താനായില്ല

രാജസ്ഥാനിലെ ഭരത്പൂരില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണു. വിമാനം പൂര്‍ണമായും കത്തിനശിച്ചു. വിമാനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാരെയും പൈലറ്റിനെയും ഇതുവരെയും കണ്ടെത്താനായിട്ടില്ല. എത്ര യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീണിരിക്കാമെന്നാണ് പ്രാഥമിക നിഗമനം

logo
The Fourth
www.thefourthnews.in