പ്രോട്ടോക്കോൾ സൗകര്യങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്; ഹൈക്കോടതി ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസിന്റെ കത്ത്

പ്രോട്ടോക്കോൾ സൗകര്യങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്; ഹൈക്കോടതി ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസിന്റെ കത്ത്

ട്രെയിൻ യാത്രയ്ക്കിടെ അസൗകര്യമുണ്ടായെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ജഡ്ജി റെയില്‍വേ അധികൃതരോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ കത്ത്

പ്രോട്ടോക്കോൾ സൗകര്യങ്ങൾ ജഡ്ജിമാ‍ർ ദുരുപയോ​ഗം ചെയ്യുന്നതിനെതിരെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജഡ്ജിമാർക്ക് ലഭ്യമായ പ്രോട്ടോക്കോൾ സൗകര്യങ്ങൾ മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലോ ജുഡീഷ്യറിക്കെതിരെ പൊതുവിമർശനം ഉണ്ടാക്കുന്ന രീതിയിലോ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർദേശിച്ചു. എല്ലാ ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ട്രെയിൻ യാത്രയ്ക്കിടെ അസൗകര്യമുണ്ടായെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ജഡ്ജി റെയില്‍വേ അധികൃതരോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ജഡ്ജിമാ‍ർക്ക് ചീഫ് ജസ്റ്റിസിന്റെ കത്ത്.

പ്രോട്ടോക്കോൾ സൗകര്യങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്; ഹൈക്കോടതി ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസിന്റെ കത്ത്
രാജ്യത്തിനുണ്ടായ നാണക്കേടല്ല, മണിപ്പൂരിലെ സ്ത്രീകൾ കടന്നുപോകുന്ന വേദനയും മാനസികാഘാതവുമാണ് യഥാർഥ പ്രശ്‌നം: രാഹുൽ ഗാന്ധി

അലഹബാദ് ഹൈക്കോടതി ജഡ്ജി റെയില്‍വേ അധികൃതരോട് വിശദീകരണം ചോദിച്ചതിന്റെ പകർപ്പിനൊപ്പമാണ് ചീഫ് ജസ്റ്റിസിന്റെ കത്ത്. പ്രസ്തുത വിഷയം ജുഡീഷ്യറിക്ക് അകത്തും പുറത്തും പല അസ്വസ്ഥതകൾക്ക് കാരണമായി. ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അച്ചടക്ക നടപടിയെടുക്കാൻ അധികാരമില്ല. ഹൈക്കോടതിയിലെ ഒരു ഉദ്യോഗസ്ഥൻ റെയിൽവേ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടേണ്ടതില്ലെന്നും കത്തിൽ പറയുന്നു.

പ്രോട്ടോക്കോൾ സൗകര്യങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്; ഹൈക്കോടതി ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസിന്റെ കത്ത്
മണിപ്പൂരിൽ കുക്കി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം: നാല് പേർ അറസ്റ്റിൽ, സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശകമ്മീഷൻ

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗൗതം ചൗധരി ജൂലൈ 8ന് (ന്യൂഡൽഹി- പ്രയാഗ്‌രാജ്) ട്രെയിൻ യാത്രയ്ക്കിടെ തനിക്ക് നേരിട്ട അസൗകര്യം ചൂണ്ടിക്കാട്ടി ജിആർപി ഉദ്യോഗസ്ഥർ, പാൻട്രി കാർ മാനേജർ എന്നിവരോടാണ് വിശദീകരണം തേടിയത്. ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകിയെന്നും ടിടിയെ ആവർത്തിച്ച് അറിയിച്ചിട്ടും കോച്ചിൽ തന്റെ ആവശ്യങ്ങൾ നടത്തിത്തരാനായി ജിആർപി ഉദ്യോഗസ്ഥരെ കണ്ടില്ലെന്നുമായിരുന്നു ജഡ്‍ജിയുടെ പരാതി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in