ചൈനയിലെ അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും മടങ്ങുന്നു; ഈ മാസം തന്നെ രാജ്യം വിടണമെന്ന് നിർദേശം

ചൈനയിലെ അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും മടങ്ങുന്നു; ഈ മാസം തന്നെ രാജ്യം വിടണമെന്ന് നിർദേശം

ഈ വർഷം ആദ്യം നാല് ഇന്ത്യൻ മാധ്യമ പ്രവർത്തകരാണ് ചൈനയിൽ ഉണ്ടായിരുന്നത്

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായി തുടരുന്നത് മാധ്യമപ്രവർത്തകരെയും ബാധിക്കുന്നു. ചൈനയിലെ അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് രാജ്യം വിടണമെന്ന് ചൈനീസ് സർക്കാർ നിര്‍ദേശം. ഈ മാസം തന്നെ രാജ്യം വിടണമെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ലേഖകനോട് ചൈന ആവശ്യപ്പെട്ടത്.

പ്രസാര്‍ ഭാരതി, ദ ഹിന്ദു എന്നിവയിലെ മാധ്യമപ്രവർത്തകരുടെ വിസ പുതുക്കാൻ ഏപ്രിലിൽ ചൈന തയ്യാറായില്ല.

നേരത്തെ ഇന്ത്യയിൽ തങ്ങളുടെ മാധ്യമ പ്രവർത്തകർക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലെന്ന് ചൈന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് നടപടി. ഈ വര്‍ഷം ആദ്യം നാല് ഇന്ത്യന്‍ മാധ്യമ പ്രവർത്തകർ ചൈനയില്‍ ഉണ്ടായിരുന്നത്. ഇതിൽ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ കഴിഞ്ഞയാഴ്ചയാണ് പ്രവർത്തനം അവസാനിപ്പിച്ചത്. പ്രസാര്‍ ഭാരതി, ദ ഹിന്ദു എന്നിവയിലെ മാധ്യമപ്രവർത്തകരുടെ വിസ പുതുക്കാൻ ഏപ്രിലിൽ ചൈന തയ്യാറായില്ല. ഇതോടെയാണ് ചൈനയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ സാന്നിധ്യം ഒന്നായി ചുരുങ്ങി.

ഇന്ത്യയില്‍ ഒരു ചൈനീസ് മാധ്യമപ്രവര്‍ത്തകന്‍ അവശേഷിക്കുന്നുവെന്നും ഇന്ത്യ അവര്‍ക്ക് വിസ പുതുക്കി നല്‍കുന്നത് നിഷേധിച്ചുവെന്നും കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചിരുന്നു. സിന്‍ഹുവ ന്യൂസ് ഏജന്‍സിയിലെയും ചൈന സെന്‍ട്രല്‍ ടെലിവിഷനിലെയും രണ്ട് മാധ്യമപ്രവര്‍ത്തകരുടെ വിസ പുതുക്കാൻ ‍ ഇന്ത്യ നേരത്തെ തയ്യാറായിരുന്നില്ല.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ചൈനയില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വിസ തര്‍ക്കം ആരംഭിച്ചത്

അതേസമയം ചൈനീസ് റിപ്പോര്‍ട്ടര്‍മാര്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെയാണ് രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. എന്നാല്‍ ചൈനയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യം ഇതായിരുന്നില്ല. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ചൈനയില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വിസ തര്‍ക്കം ആരംഭിച്ചത്.

ഇത് ആദ്യമായല്ല ചൈന വിദേശ രാജ്യങ്ങളിലെ മാധ്യമങ്ങളുമായി കൊമ്പു കോര്‍ക്കുന്നത്. ജേണലിസ്റ്റ് വിസയെച്ചൊല്ലി ചൈനയും അമേരിക്കയും വര്‍ഷങ്ങളായി തര്‍ക്കത്തിലാണ്. 2020 ല്‍ രണ്ട് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൈന വിട്ട് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.

logo
The Fourth
www.thefourthnews.in