'ഇന്ത്യയുടെ ഒരിഞ്ച് ഭൂമി നഷ്ടപ്പെട്ടില്ലെന്ന വാദം പൊള്ള', ചൈനയ്ക്കെതിരെ പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി

'ഇന്ത്യയുടെ ഒരിഞ്ച് ഭൂമി നഷ്ടപ്പെട്ടില്ലെന്ന വാദം പൊള്ള', ചൈനയ്ക്കെതിരെ പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി

ലഡാക്കിലെ ജനങ്ങൾക്ക് ഒരുപാട് പരാതികളുണ്ടെന്നും അവർ ഭരണത്തിൽ ഒട്ടും തൃപ്തരല്ലെന്നും രാഹുൽ പറഞ്ഞു

ചൈന ഇന്ത്യയുടെ ഭൂമി കൈയേറിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും പോയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശ വാദം പൊള്ളയാണെന്നും ലഡാക്കിലെ പ്രദേശം ചൈന കയ്യടക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ നിയന്ത്രണ രേഖ ലംഘിച്ച് ആരും അതിക്രമിച്ചു കയറിയിട്ടില്ലെന്ന് പറയുന്ന മോദി ഒന്നും സംഭവിക്കാത്ത പോലെ പെരുമാറുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പാങ്കോങ്ങിലാണ് രാഹുൽ ഗാന്ധിയുള്ളത്.

'ഇന്ത്യയുടെ ഒരിഞ്ച് ഭൂമി നഷ്ടപ്പെട്ടില്ലെന്ന വാദം പൊള്ള', ചൈനയ്ക്കെതിരെ പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി
പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ്; ജി 20 വിരുദ്ധ സെമിനാർ റദ്ദാക്കി

"രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. സംശയമുണ്ടെങ്കിൽ ഇവിടെയുള്ള ജനങ്ങളോട് ചോദിക്കാം. മറ്റ് ഏതൊരു പ്രധാനമന്ത്രി ആണെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ ചൈനക്ക് മുന്നറിയിപ്പ് നൽകുമായിരുന്നു. എന്നാൽ നമ്മുടെ പ്രധാനമന്ത്രി ഒന്നും സംഭവിച്ചിട്ടില്ലെന്ന തരത്തിൽ ക്ലീൻ ചിറ്റ് നൽകുകയാണ് ചെയ്തത്",രാഹുൽ വിമർശിച്ചു.

ലഡാക്കിലെ ജനങ്ങൾക്ക് നിരവധി പരാതികളുണ്ടെന്നും അവർ മോദിയുടെ ഭരണത്തിൽ ഒട്ടും തൃപ്തരല്ലെന്നും രാഹുൽ പറഞ്ഞു. "ഇവിടെയുള്ള ജനങ്ങൾക്ക് പ്രാതിനിധ്യം വേണം, അവർക്ക് തൊഴിൽ ഇല്ല, എന്നാൽ ഇതൊന്നും ആരും അറിയുന്നില്ല. ബ്യൂറോക്രസി എന്ന് പറഞ്ഞാൽ ജനങ്ങൾക്ക് വേണ്ടി ഭരണം നടക്കേണ്ടത്", രാഹുൽ വ്യക്തമാക്കി.

ലഡാക്കിലേക്ക് യാത്ര പോയ രാഹുൽ നിലവിൽ പാങ്കോങ്ങി ലാണുള്ളത്. രാജീവ് ഗാന്ധിയുടെ ജന്മദിനത്തിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തിയിരുന്നു.ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ കോൺഗ്രസ് എപ്പോഴും രാജ്യത്തിനെതിരെ സംസാരിക്കാനാണ് ശ്രമിക്കുന്നതെന്ന് ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്ത കുറ്റപ്പെടുത്തി. സൈന്യം രാജ്യത്തിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങളെ ഒന്നും കോൺഗ്രസ് കാണില്ലെന്നുംപര്യടനത്തിന് പോയിരിക്കുന്ന രാഹുലിന് ലഡാക്കിനെക്കുറിച്ച് അറിയില്ലെന്നും ഗുപ്ത വിമർശിച്ചു.

logo
The Fourth
www.thefourthnews.in