'വിവേചന സ്വഭാവമുള്ളത്'; പൗരത്വഭേദഗതി നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎന്നും യുഎസും

'വിവേചന സ്വഭാവമുള്ളത്'; പൗരത്വഭേദഗതി നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎന്നും യുഎസും

ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും പൗരത്വഭേദഗതി നിയമത്തിനെതിരെ രംഗത്ത് വന്നു

ഇന്ത്യയിൽ കഴിഞ്ഞ ദിവസം നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ അശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭയും അമേരിക്കയും. പൗരത്വഭേദഗതി നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുമെന്നും അടിസ്ഥാനപരമായി വിവേചനപരമായ സ്വഭാവമാണ് നിയമം കാണിക്കുന്നതെന്നും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നിയമത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഹൈക്കമ്മീഷണറുടെ ഓഫീസ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമവിജ്ഞാപനത്തിൽ ആശങ്കയുണ്ടെന്നും നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞതായും റോയിട്ടേ ഴ്‌സ് റിപ്പോർട്ട് ചെയ്തു.

'വിവേചന സ്വഭാവമുള്ളത്'; പൗരത്വഭേദഗതി നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎന്നും യുഎസും
പൗരത്വ നിയമം കേരളത്തിന് നടപ്പാക്കാതിരിക്കാന്‍ സാധിക്കുമോ? ഭരണഘടന പ്രതിസന്ധിയെന്ന വാദം ബിജെപി ഉയര്‍ത്തും

'മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ സമുദായങ്ങൾക്കും നിയമപ്രകാരം തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും പൗരത്വഭേദഗതി നിയമത്തിനെതിരെ രംഗത്ത് വന്നു.

നിയമം മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നെന്നും സംഘടനകൾ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചത്.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന മുസ്ലിങ്ങളൊഴികെയുള്ള എല്ലാ മതക്കാരെയും സംരക്ഷിക്കുന്നതാണ് സിഎഎയെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം.

'വിവേചന സ്വഭാവമുള്ളത്'; പൗരത്വഭേദഗതി നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎന്നും യുഎസും
ഷഹീൻബാഗ് തുടങ്ങിവെച്ച മാതൃക; പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വീണ്ടും പ്രതിഷേധം ഉയരുമ്പോൾ

പുതിയ ഭേദഗതിയോടെ 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ പ്രവേശിച്ച ഹിന്ദു, സിഖ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിലുള്ളവർക്ക് രാജ്യത്തെ പൗരത്വത്തിന് അപേക്ഷിക്കാനാവും. അപേക്ഷകർക്ക് സാധൂവായ പാസ്പോർട്ടോ, വിസയോ വേണ്ടതില്ലെന്നതാണ് മറ്റൊരു വസ്തുത.

പുതിയ ഭേദഗതി അനുസരിച്ച് ഇന്ത്യയിൽ പൗരത്വം തെളിയിക്കുന്നതിന് അപേക്ഷിക്കുന്നവരുടെ മാതാപിതാക്കളോ, അവരുതെ മുതിർന്ന തലമുറയോ നിയമത്തിൽ ആനുകൂല്യം നൽകുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്ന് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖ മതിയാകും. വിസയ്ക്ക് പകരമായി ഒരു തദ്ദേശ സ്ഥാപനത്തിലെ അംഗം നൽകുന്ന സർട്ടിഫിക്കറ്റോ മതിയാകുമെന്നാണ് പുതിയ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടുന്നത്.

'വിവേചന സ്വഭാവമുള്ളത്'; പൗരത്വഭേദഗതി നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎന്നും യുഎസും
പാസ്‌പോര്‍ട്ടോ വിസയോ വേണ്ട, അപേക്ഷ സ്വീകരിക്കാന്‍ കേന്ദ്രം നിയന്ത്രിക്കുന്ന ജില്ലാതല സമിതി; സിഎഎയിൽ വരുത്തിയ മാറ്റങ്ങള്‍

നിയമ ഭേദഗതിയോടെ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ പാസ്‌പോർട്ട് അല്ലെങ്കിൽ ഇന്ത്യ നൽകുന്ന റെസിഡൻഷ്യൽ പെർമിറ്റ് എന്നിവ ആവശ്യമാണെന്ന വ്യവസ്ഥയാണ് ഫലത്തിൽ ഇല്ലാതായത്. ഇതിന് പകരമായി ജനന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ രേഖകൾ, ലൈസൻസ്, ഭൂമി, വാടക രേഖകൾ എന്നിവ ഉപയോഗിക്കാനാകും.

പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിൽ ഇവയെ മറികടക്കാനും പുതിയ വിജ്ഞാപനത്തിൽ വ്യവസ്ഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പൗരത്വം നൽകുന്ന പ്രക്രിയയിൽ സംസ്ഥാന സർക്കാരുകൾക്ക് പങ്കാളിത്തം പരിമിതപ്പെടുത്തുന്നതാണ് പുതിയ വ്യവസ്ഥ.

logo
The Fourth
www.thefourthnews.in