ഡല്‍ഹിയെ നടുക്കി വീണ്ടും കൊലപാതകം: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ തലയ്ക്കടിച്ച് കൊന്നു, പ്രതി അറസ്റ്റില്‍

ഡല്‍ഹിയെ നടുക്കി വീണ്ടും കൊലപാതകം: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ തലയ്ക്കടിച്ച് കൊന്നു, പ്രതി അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ഇര്‍ഫാനെ പോലീസ് അറസ്റ്റ് ചെയ്തു

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന്, ഡൽഹിയിൽ ബിരുദ വിദ്യാർഥിനിയെ പട്ടാപ്പകൽ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലെ അരബിന്ദോ കോളേജിന് സമീപമുള്ള പാർക്കിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കമലാ നെഹ്‌റു കോളേജ് വിദ്യാർഥിനിയായ നർഗീസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ഇര്‍ഫാനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി ഇർഫാനൊപ്പമാണ് നർഗീസ് അരബിന്ദോ കോളജിന് സമീപമുള്ള പാര്‍ക്കില്‍ എത്തിയത്. ഇരുവരും അകന്ന ബന്ധുക്കളാണെന്നാണ് വിവരം. വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഇർഫാൻ പോലീസിനോട് പറഞ്ഞു. 

പാർക്കിലെ ഒരു ബെഞ്ചിനടിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഇരുമ്പ് ദണ്ഡും കണ്ടെത്തി. യുവതി മരിച്ചെന്ന് ഉറപ്പാക്കിയ പ്രതി വടി സംഭവസ്ഥലത്ത് ഉപേക്ഷിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇർഫാന്റെ വിവാഹാഭ്യർഥന യുവതിയുടെ കുടുംബം എതിർത്തതായും പിന്നീട് യുവതി ഇയാളോട് സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇതാവാം ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

ഡല്‍ഹിയെ നടുക്കി വീണ്ടും കൊലപാതകം: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ തലയ്ക്കടിച്ച് കൊന്നു, പ്രതി അറസ്റ്റില്‍
ഉഡുപ്പി ഒളിക്യാമറ കേസ്; പ്രതികളായ വിദ്യാർഥിനികൾ കോടതിയിൽ കീഴടങ്ങി, മുൻ‌കൂർ ജാമ്യം അനുവദിച്ചു

സംഭവത്തിന് പിന്നാലെ വിമർശനവുമായി ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ രംഗത്തെത്തി. രാജ്യതലസ്ഥാനം തീർത്തും സുരക്ഷിതമല്ലാത്ത സ്ഥലമായി മാറിയെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും സ്വാതി മലിവാൾ ആരോപിച്ചു. സൗത്ത് ഡൽഹിയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇതെന്നും ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി. തലസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്നും വിഷയം ചർച്ചചെയ്യുന്നതിനായി പ്രത്യേക യോഗം വിളിക്കണമെന്നും സ്വാതി മാലിവാൾ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in