രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 15 രൂപ കൂട്ടി

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 15 രൂപ കൂട്ടി

ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ 19 കിലോയ്ക്ക് 15 രൂപയാണ് കൂട്ടിയിരിക്കുന്നത്. 1781.50 പൈസയാണ് നിലവിലെ വില. ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. എല്ലാ മാസവും ഒന്നാം തീയതി വാണിജ്യ-ഗാർഹിക സിലിണ്ടറുകളുടെ വില പുനക്രമീകരിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ വർധനവ്.

കേന്ദ്ര സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെയാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്.

വ്യവസായ പ്രമുഖർ മുതൽ രാജ്യത്തെ സാധാരണക്കാരൻ വരെ ഉറ്റുനോക്കുന്ന ഇടക്കാല ബജറ്റിൽ, ആദായനികുതി സ്ലാബുകളിൽ കിഴിവ് ലഭിക്കുമെന്ന് തുടങ്ങി നിരവധി പ്രതീക്ഷകളാണ്. കൂടാതെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) റെഗുലേറ്ററി നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും വായ്പകൾ കൂടുതൽ ലഭിക്കുന്നതിനുമുള്ള നയങ്ങൾ സർക്കാർ കൊണ്ടുവരുമെന്നും കരുതപ്പെടുന്നു.

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 15 രൂപ കൂട്ടി
ഇടക്കാല ബജറ്റ് ഇന്ന്; എന്തൊക്കെ പ്രതീക്ഷിക്കാം? സമ്പൂർണ ബജറ്റില്‍നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെ?

വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഫിറ്റ്നസ് സെൻ്ററുകളുടെയും ജിമ്മുകളുടെയും ജിഎസ്ടി, സർക്കാർ കുറച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഹെൽത്ത് കെയർ സപ്ലിമെൻ്റുകളുടെ ജിഎസ്ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി ചുരുക്കുമെന്നാണ് വിവരം. തുടർച്ചയായ ആറാം ബജറ്റാണ് നിർമല സീതാരാമൻ ബുധനാഴ്ച അവതരിപ്പിക്കുക.

ഇതിനുമുൻപ് മൊറാർജി ദേശായി മാത്രമാണ് ആറുതവണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഇടക്കാല ബജറ്റായതിനാൽ വലിയ നയപരമായ മാറ്റങ്ങളോ വലിയ പ്രഖ്യാപനങ്ങളോ ഉണ്ടായേക്കില്ല. എന്നാൽ തിരഞ്ഞെടുപ്പ് വർഷമായതുകൊണ്ട് തന്നെ വിവിധ വിഭാഗങ്ങളെ പ്രീതിപ്പെടുത്താനും ധനക്കമ്മി നിയന്ത്രിക്കുന്നതിനും അനുസൃതമായ ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുക എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

logo
The Fourth
www.thefourthnews.in