പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 102 രൂപ

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 102 രൂപ

കേരളത്തിൽ സിലിണ്ടർ വില 1842 രൂപയിലെത്തും

രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 102 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില 1842 രൂപയി ഉയര്‍ന്നും. പ്രതിമാസ വില പുനഃര്‍നിര്‍ണയ നടപടികളുടെ ഭാഗമായാണ് വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 102 രൂപ
ഉജ്ജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആശ്വാസം; ഗാർഹിക പാചകവാതക സിലിണ്ടറിന് വിലകുറയും

എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികൾ പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില കൂട്ടിയതെന്നാണ് വിലയിരുത്തൽ. വില വര്‍ധന ഹോട്ടൽ നടത്തിപ്പുകാർക്ക് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുക.

അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 14 കിലോ സിലിണ്ടറിന് 910 രൂപയായി തന്നെ തുടരും. കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു ഗാർഹിക സിലിണ്ടറിന്റെ വിലയിൽ 200 രൂപ ഇളവുണ്ടായത്. ക്രൂഡ് ഓയിൽ വില വർധനവിന്റെ സാഹചര്യത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെയും വിലയിൽ വർധനവുണ്ടാകുമെന്നായിരുന്നു സൂചനകൾ. എന്നാൽ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വില വർധിപ്പിക്കാതെന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in