ഹരിയാന വർഗീയ സംഘർഷം
ഭരണകൂട നിര്‍മിതി, 2024 ല്‍ അക്രമങ്ങള്‍ ശക്തിപ്രാപിക്കും: സത്യപാല്‍ മാലിക്

ഹരിയാന വർഗീയ സംഘർഷം ഭരണകൂട നിര്‍മിതി, 2024 ല്‍ അക്രമങ്ങള്‍ ശക്തിപ്രാപിക്കും: സത്യപാല്‍ മാലിക്

ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സ്വയം ഉരുത്തിരിഞ്ഞ് ഉണ്ടായിവന്ന ഒരു സ്വാഭാവിക സംഭവവികാസമല്ല ഹരിയാനയിലെ നൂഹില്‍ ഉണ്ടായതെന്ന് ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സ്ത്യപാല്‍ മാലിക്. വര്‍ഗീയ വിഭജനം ലക്ഷ്യമാക്കി ഏഴോ എട്ടോ ഇടങ്ങളില്‍ വ്യക്തമായ ഏകോപനത്തോട് കൂടി നിര്‍മ്മിച്ചെടുത്ത ആക്രമണമാണ് ഹരിയാനയിലുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാനയിലെ നൂഹില്‍ സംഭവിച്ച ഒരു കാര്യം സംസ്ഥാനങ്ങളിലുടനീളം വ്യാപിക്കുന്നത് സ്വാഭാവികമായല്ലെന്നും, അക്രമകാരികള്‍ സംയമനം പാലിച്ചില്ലെങ്കില്‍ രാജ്യം മുഴുവന്‍ മണിപ്പൂര്‍ പോലെ കത്തിയമരും. അദ്ദേഹം പറഞ്ഞു.

''സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ആര്യ സമാജത്തില്‍ വിശ്വസിക്കുന്നവാരാണ് പരമ്പരാഗതമായി ജാട്ട് വംശജര്‍. ഇവര്‍ എന്നാല്‍ വിശ്വാസികളല്ല. സമാന രീതിയില്‍ തന്നെയായിരുന്നു മുസ്ലീം വിഭാഗക്കാരും. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിന് ശേഷം ഇരുവരും തമ്മില്‍ ഒരു സംഘര്‍ഷം ഇതുവരെ രൂപപ്പെട്ടിട്ടില്ല. മണിപ്പൂരില്‍ ഇപ്പോള്‍ കാണുന്ന സംഭവങ്ങള്‍ പോലെ ഈ അക്രമങ്ങള്‍ 2024 ആകുന്നതോടെ ശക്തി പ്രാപിക്കും'' സത്യപാല്‍ മാലിക് പറഞ്ഞു.

ദേശീയ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരുടെ ആറ് ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍, പുല്‍വാമ, ബാലാകോട്ട് ആക്രമണങ്ങളെ കുറിച്ച് രണ്ട് പ്രമേയങ്ങളും പാസാക്കി. പുല്‍വാമ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്നും. സംഭവത്തില്‍ പങ്കാളികളായവര്‍ക്കെതിരെ സ്വീകരിച്ച നടപടിയും, ഉണ്ടായ വീഴചകളും സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താനും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുല്‍വാമാ സംഭവവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അവലേകന സമിതി രൂപീകരിച്ച് അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങളായ ദിഗ്വിജയ് സിങ്, ഡാനിഷ് അലി, കുമാര്‍ കേത്കര്‍, ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2023 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി, നിര്‍മാണത്തിലിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ക്ഷേത്രത്തിലോ ആക്രമണങ്ങള്‍ അരങ്ങേറാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പൊതുസമൂഹത്തെ ധ്രുവീകരിക്കുന്നതിനും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനും ഭരണകൂടത്തിന് ഇതെല്ലാം ചെയ്യാന്‍ കഴിയും. രാമക്ഷേത്രം തകര്‍ക്കുമെന്ന അല്‍ഖ്വയ്തയുടെ പ്രഖ്യാപനം കാര്യമായി കാണേണ്ടതുണ്ടെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

''പുല്‍വാമ ആക്രമണത്തിനുശേഷം വോട്ട് ചെയ്യുമ്പോള്‍ പുല്‍വാമയെ ഓര്‍ക്കാന്‍ മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. ഒരിക്കല്‍ കൂടി ഇക്കാര്യം നിങ്ങളോട് ഞാന്‍ പറയുന്നു. ഇത്തവണ നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ പുല്‍വാമയെ ഓര്‍ക്കുക,'' മാലിക് പറഞ്ഞു. '' അത്രയും വലിയ സുരക്ഷാ മുന്‍കരുതലുകളുള്ള പുല്‍വാമയില്‍ ആര്‍ഡിഎക്സ് എങ്ങനെയെത്തി? സിആര്‍പിഎഫ് ജവാന്മാര്‍ക്ക് എന്തുകൊണ്ടാണ് വിമാനം നിഷേധിച്ചു? തുടങ്ങി ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു.

''ഗവര്‍ണര്‍ എന്ന നിലയില്‍, എനിക്ക് ഒരു ദിവസം മൂന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ അതില്‍ എനിക്കെതിരെയോ ഓഫീസിനെതിരെയോ ആക്രമണമുണ്ടാകുമെന്ന്മുന്നറിയിപ്പ് ഉണ്ടാവാറുണ്ട് റോഡിലൂടെ യാത്ര ചെയ്യരുതെന്നും ഹെലികോപ്ടറും മറ്റും ഉപയോഗിക്കണമെന്നും സൈന്യം എനിക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ലഭിച്ചില്ല'' ഭീകരാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ 11 ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചുവെന്ന പ്രശാന്ത് ഭൂഷന്റെ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

പുല്‍വാമയ്ക്ക് സമാനമായ ആക്രമങ്ങള്‍ 2024 ലും നടക്കും രാമക്ഷേത്രത്തില്‍ സ്‌ഫോടനം നടക്കുകയോ ഏതെങ്കിലും ബിജെപി നേതാവ് കൊല്ലപ്പെടുകയോ ചെയ്യാനിടയുണ്ട്. സത്യപാല്‍ മാലിക് പറഞ്ഞു. എന്തുകൊണ്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇപ്പോള്‍ യുഎഇയില്‍ പതിവായി പോകുന്നത്?

നമ്മുടെ സൈന്യം പാക് അധീന കാശ്മീരില്‍ പ്രവേശിക്കുമ്പോള്‍ പാകിസ്താനിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാവാതിരിക്കാന്‍ പാകിസ്താന് മുകളില്‍ മറ്റ് രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്താനാണിത്. മറ്റ് രാജ്യങ്ങളില്‍ പോയി തിരിച്ചുവന്ന് തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണവര്‍. അവര്‍ എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നതെന്ന് ജനങ്ങള്‍ അറിയണം. സത്യപാല്‍ മാലിക് പറഞ്ഞു.

logo
The Fourth
www.thefourthnews.in