വനിതാ സംവരണത്തിലെ മോദിയുടെ വഞ്ചനകള്‍; 21 നഗരങ്ങളില്‍ 21 വനിതാ നേതാക്കളുടെ വാര്‍ത്താ സമ്മേളനവുമായി കോണ്‍ഗ്രസ്

വനിതാ സംവരണത്തിലെ മോദിയുടെ വഞ്ചനകള്‍; 21 നഗരങ്ങളില്‍ 21 വനിതാ നേതാക്കളുടെ വാര്‍ത്താ സമ്മേളനവുമായി കോണ്‍ഗ്രസ്

21 നഗരങ്ങളിലും വാർത്താ സമ്മേളനം ഇന്ന് നടക്കും

21 വനിതാ നേതാക്കളെ അണിനിരത്തി 21 നഗരങ്ങളില്‍ വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. വനിതാ സംവരണത്തിന്റെ പേരില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന വഞ്ചനകള്‍ തുറന്ന് കാണിക്കുന്ന വാര്‍ത്താ സമ്മേളനമാണ് നടത്താന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇന്നാണ് 21 ഇടങ്ങളിലെ വനിതാ നേതാക്കളുടെ വാര്‍ത്താ സമ്മേളനം നടക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഇക്കാര്യം എക്‌സിലൂടെ പങ്കുവെച്ചിരുന്നു. ഏതൊക്കെ നഗരങ്ങളില്‍ ആരൊക്കെ സംസാരിക്കുമെന്നുമുള്ള വിവരങ്ങളും അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുണ്ട്.

അഹമ്മദാബാദില്‍ രജനി പട്ടീല്‍, ബെംഗളൂരുവില്‍ അമൃത ധവാന്‍, ഭുവനേശ്വറില്‍ രഞ്ജീത് രഞ്ചന്‍, ഛഢീഗഡില്‍ ഹരിയാന പിസിസിയില്‍ നിന്ന് രാധിക ഖേരയും പഞ്ചാബ് പിസിസിയില്‍ നിന്ന് ശോഭ ഓസയും, ചെന്നെയില്‍ ലാവണ്യ ബല്ലാല്‍ ജെയ്ന്‍, ഡെറാഡൂണില്‍ പ്രിയങ്ക സിങ്, ഗോവയില്‍ ഭവ്യ നരസിംഹമൂര്‍ത്തി, ആസാമിലെ ഗുവാഹട്ടിയില്‍ മഹിമ സിങ്, ഹൈദരാബാദില്‍ നെട്ട ഡിസൂസ, ജയ്പൂരില്‍ അല്‍ക ലംബ, ജമ്മുവില്‍ റിടു ഛതുര്‍ത്ഥി, ശ്രീനഗറില്‍ ഷമ മുഹമ്മദ്, കൊല്‍ക്കത്തയില്‍ ആരാധനാ മിശ്ര മോന, ലഖ്‌നൗവില്‍ സുപ്രിയ ശ്രീനാഥ്, മുംബൈയില്‍ അമീ യാഗ്നിക്, നാഗ്പൂരില്‍ അനുമ ആചാര്യ, ബിഹാറിലെ പട്‌നയില്‍ സുജാത പോള്‍, ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ രാഗിണി നായക്, ഷിംലയില്‍ ഡോളി ശര്‍മ, ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍ പന്‍ഖുരി പഥക് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തും.

അതേസമയം, നിയമ നിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിത സംവരണ ബില്ലിന് രാജ്യസഭയും ലോക്‌സഭയും അംഗീകാരം നല്‍കിയിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ സാഹചര്യത്തില്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്ക്ക് ബില്‍ നിയമമാകും. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് ലോക്സഭയിലും ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യസഭയിലും വോട്ടെടുപ്പ് നടത്തിയാണ് ബില്‍ പാസാക്കിയത്.

വനിതാ സംവരണത്തിലെ മോദിയുടെ വഞ്ചനകള്‍; 21 നഗരങ്ങളില്‍ 21 വനിതാ നേതാക്കളുടെ വാര്‍ത്താ സമ്മേളനവുമായി കോണ്‍ഗ്രസ്
ആരും എതിര്‍ത്തില്ല; വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെയും അംഗീകാരം

എന്നാല്‍ ബില്ലിന് അംഗീകാരം നല്‍കുന്നതോടൊപ്പം വിമര്‍ശനങ്ങളും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ആറ് പേജുള്ള ബില്ലില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള ഉപ സംവരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ ഒബിസി വിഭഗങ്ങള്‍ക്ക് (മറ്റ് പിന്നാക്കവിഭാഗം) സംവരണം ഇല്ല. ഈ വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിലെ ആര്‍ജെഡിയും സമാജ്വാദി പാര്‍ട്ടിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ബില്ലിനെ തിരഞ്ഞെടുപ്പ് പ്രഹസനം എന്നും ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രതീക്ഷക്ക് മേലുള്ള വലിയ വഞ്ചന എന്നുമാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ വനിതാ സംവരണ ബില്ലില്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎയുടെ വനിതാ സംവരണം സെന്‍സസിനും ഡീലിമിറ്റേഷന്‍ പ്രക്രിയയ്ക്കും ശേഷം മാത്രമേ ആരംഭിക്കൂവെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in