ഹൈക്കമാന്‍ഡിന് 
ഗെഹ്ലോട്ടിനോട് അതൃപ്തി; 
അധ്യക്ഷനാകാന്‍ വേറെ ആളെ നോക്കുന്നു

ഹൈക്കമാന്‍ഡിന് ഗെഹ്ലോട്ടിനോട് അതൃപ്തി; അധ്യക്ഷനാകാന്‍ വേറെ ആളെ നോക്കുന്നു

ഗെഹ്ലോട്ട് പദവിക്ക് യോജിച്ചയാളല്ലെന്ന പൊതുവികാരമാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ്. ഗെഹ്ലോട്ട് പദവിക്ക് യോജിച്ചയാളല്ലെന്ന് പൊതുവികാരമാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ചില അംഗങ്ങള്‍ക്കടക്കം ഗെഹ്ലോട്ടിനോട് അതൃപ്തി തോന്നാന്‍ ഇടയാക്കി.

ഹൈക്കമാന്‍ഡിന് 
ഗെഹ്ലോട്ടിനോട് അതൃപ്തി; 
അധ്യക്ഷനാകാന്‍ വേറെ ആളെ നോക്കുന്നു
ഉണ്ടാകുമോ തരൂരിന്റെ പത്രികയിൽ ഒരു മലയാളി നിർദേശകൻ ?

ഇതോടെ ഗെഹ്ലോട്ട് അല്ലാതെ ഒരാളെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകളാണ് കോണ്‍ഗ്രസിനകത്ത് നടക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ സോണിയാ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കമല്‍നാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ചില കോണുകളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് സോണിയാ ഗാന്ധി അശോക് ഗെഹ്ലോട്ടിനെ വിളിപ്പിച്ചിരിക്കുന്നത്. അതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് വ്യക്തമാക്കി കമല്‍നാഥ് രംഗത്തെത്തി. സോണിയ ഗാന്ധിയെ കമല്‍നാഥ് നിലപാട് അറിയിച്ചെന്നാണ് സൂചന.

മധ്യപ്രദേശിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് വരാനിരിക്കെ, മധ്യപ്രദേശില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്നുള്ളതും വലിയ ചോദ്യമാണ്

എന്നാല്‍ രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് വരാനിരിക്കെ, മധ്യപ്രദേശില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്നുള്ളതും വലിയ ചോദ്യമാണ്. മധ്യപ്രദേശില്‍ നിന്ന് തന്നെയുള്ള മറ്റൊരു നേതാവായ ദിഗ്വിജയ് സിങ്ങിനെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ രാത്രി ജയ്പൂരില്‍ അരങ്ങേറിയ നാടകം ഗെഹ്ലോട്ടിന്റെ തിരക്കഥയാണെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അജയ് മാക്കനും സോണിയ ഗാന്ധിയെ അറിയിച്ചത്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വിളിച്ച നിയമസഭാ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് പച്ചക്കൊടി കാട്ടുകയും നേതൃത്വത്തെ ഗെഹ്ലോട്ട് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന പൊതുവികാരമാണ് കോണ്‍ഗ്രസിനകത്ത്. സോണിയ ഗാന്ധിയെ ഗെഹ്ലോട്ട് വെല്ലുവിളിക്കുകയായിരുന്നുവെന്നും വിലയിരുത്തലുണ്ട്. അതേസമയം തന്നെ ഇന്ന് കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച അശോക് ഗെഹ്ലോട്ടിനെ അജയ് മാക്കന്‍ അവഗണിച്ചത് ഹൈക്കമാന്‍ഡിന്റെ പ്രതിഷേധം വ്യക്തമാക്കുന്നതാണ്.

logo
The Fourth
www.thefourthnews.in