ഡികെ ശിവകുമാർ, മല്ലികാർജുന്‍ ഖാർഗെ, സിദ്ധരാമയ്യ
ഡികെ ശിവകുമാർ, മല്ലികാർജുന്‍ ഖാർഗെ, സിദ്ധരാമയ്യ

കർണാടക സത്യപ്രതിജ്ഞ പ്രതിപക്ഷ സംഗമവേദിയാക്കാൻ കോൺഗ്രസ്; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം; പിണറായിയും കെജ്രിവാളുമില്ല

മമതയ്ക്കും കെ സി ആറിനും ക്ഷണം ലഭിച്ചപ്പോൾ ജഗ്മോഹൻ റെഡിയെ ഒഴിവാക്കി

തർക്കങ്ങൾക്കൊടുവിൽ സർക്കാർ രൂപീകരണ ചർച്ച പൂർത്തിയാക്കിയിരിക്കുകയാണ് കർണാടകയിൽ കോൺഗ്രസ്. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറുന്ന കോൺഗ്രസ്, ദേശീയ തലത്തിലെ ബിജെപി വിരുദ്ധ കൂട്ടായ്മയുടെ ശക്തിപ്രകടനത്തിന് കൂടി വേദിയൊരുക്കുകയാണ് ബെംഗളൂരുവിൽ. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും നേതാക്കൾക്കും ക്ഷണമുണ്ട്. ക്ഷണപട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ആന്ധ്രാ മുഖ്യമന്ത്രി ജഗ്മോഹൻ റെഡ്ഡി എന്നിവരുടെ അസാന്നിധ്യം ചർച്ചയാകുകയാണ്.

സിപിഎം നേതാവ് സീതാറാം യെച്ചൂരി സിപിഐ നേതാവ് ഡി രാജ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും അയൽ സംസ്ഥാനമായ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ രാഷ്ട്രീയ സഖ്യം ശക്തിപ്പെടുത്താനുള്ള ഭാഗമായിട്ടാണ് കോൺഗ്രസിന്റെ നീക്കം. കോൺഗ്രസുമായി ചേർന്ന് പോകുന്നതിൽ ചെറിയ ചില എതിർപ്പുള്ള മമത ബാനർജി, ഭാരത് രാഷ്ട്ര സമിതി നേതാവ് കെ ചന്ദ്രശേഖർ റാവു എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ക്ഷണക്കത്തയച്ചത് ഇതിന്റെ ഭാഗമായാണ്. ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ, ജെ എം എമ്മിന്റെ ഹേമന്ത് സോറൻ (ജാർഖണ്ഡ് മുഖ്യമന്ത്രി), ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എൻ സി പി നേതാവ് ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, പി ഡി പി നേതാവ് മെഹബൂബ മുഫ്തി എന്നിവർക്കും ക്ഷണം ലഭിച്ചു.

സിപിഎം നേതാവ് സീതാറാം യെച്ചൂരി സിപിഐ നേതാവ് ഡി രാജ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും അയൽ സംസ്ഥാനമായ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് ആർ കോൺഗ്രസ് നേതാവുമായ ജഗ്മോഹൻ റെഡ്ഡി എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടില്ല.

രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തോടെ ശക്തിപ്പെട്ട ബിജെപി വിരുദ്ധ മുന്നണിക്ക് കൂടുതൽ ആത്മ വിശ്വാസം പകരുന്നതായിരുന്നു കർണാടകയിലെ കോൺഗ്രസിന്റെ ജയം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായുമടക്കം സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടും ഏറ്റതോൽവി ബിജെപിക്ക് ശക്തമായ തിരിച്ചടിയായി. ഈ സാഹചര്യം ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് മുതലെടുക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

ഡികെ ശിവകുമാർ, മല്ലികാർജുന്‍ ഖാർഗെ, സിദ്ധരാമയ്യ
വീണ്ടും 'ഒന്നായി' അവർ; ഒരേ കാറിൽ യാത്ര, ഒരേ തീന്മേശയിൽ പ്രഭാത ഭക്ഷണം

അധികാരക്കസേരയ്ക്ക് വേണ്ടിയുള്ള പിടിവലികൾക്കും നീണ്ട മാരത്തോൺ ചർച്ചകൾക്കും ഒടുവിലാണ് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദത്തിലേക്ക് നറുക്ക് വീണത്. തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2013 മെയ് 13 മുതൽ 2018 മെയ് 17 വരെ ആയിരുന്നു സിദ്ധരാമയ്യയുടെ ആദ്യ ഭരണകാലം. കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ്, കർണാടക ഉപമുഖ്യമന്ത്രി എന്നിങ്ങനെയുള്ള പദവികളും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കൂടിയായ സിദ്ധരാമയ്യ വഹിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in