ജെ പി നദ്ദയെ കണ്ട് പദ്മജ വേണുഗോപാല്‍; ബിജെപിയിലേക്കെന്ന് സൂചന

ജെ പി നദ്ദയെ കണ്ട് പദ്മജ വേണുഗോപാല്‍; ബിജെപിയിലേക്കെന്ന് സൂചന

നാളെ ബിജെപി ഓഫീസിൽ എത്തി അംഗത്വം സ്വീകരിച്ചേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന. നാളെ ബിജെപി ഓഫീസിൽ എത്തി അംഗത്വം സ്വീകരിച്ചേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കളുമായി പദ്മജ ഇന്ന് കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. നേരത്തെ ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹം തള്ളിക്കൊണ്ട് ഫെയ്‌ബുക്കിലൂടെ പദ്മജ പ്രതീകരിച്ചിരുന്നു. പിന്നീട് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

ജെ പി നദ്ദയെ കണ്ട് പദ്മജ വേണുഗോപാല്‍; ബിജെപിയിലേക്കെന്ന് സൂചന
'ചെങ്കൊടിയും പിടിച്ചിറങ്ങിയ ജിന്ന്!', ലീഗിന്റെ ഉറക്കം കെടുത്തുന്ന 2004; അടിവേരറുക്കാൻ കഴിയുമോ വസീഫിന്?

ബിജെപിയില്‍ ചേരുന്നുവെന്ന വാർത്ത ഏതോ ഒരു മാധ്യമത്തിൽ നിന്നാണ് കേട്ടതെന്നും എങ്ങനെയാണിത് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്മജയുടെ വിശദീകരണം. "ഇതേക്കുറിച്ച് ഒരു ചാനൽ ചോദിച്ചപ്പോൾ തന്നെ ശക്തമായി നിഷേധിച്ചതാണ്. ഇപ്പോഴും നിഷേധിക്കുന്നു. അപ്പോൾ ഭാവിയിൽ പോകുമോ എന്നവർ ചോദിച്ചു. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ നാളത്തെ കാര്യം എങ്ങനെ പറയാൻ കഴിയും എന്നവരോട് തമാശയായി പറഞ്ഞതാണ്. അതാണ് വളച്ചൊടിച്ചത്," എന്നായിരുന്നു പദ്മജയുടെ കുറിപ്പ്.

2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്നാണ് പദ്മജ ആദ്യമായി മത്സരിച്ചത്. അന്ന് സിപിഎമ്മിന്റെ ലോനപ്പന്‍ നമ്പാടനോട് പരാജയപ്പെട്ടു. പിന്നീട് 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ചെങ്കിലും വീണ്ടും പരാജയപ്പെട്ടു. സിപിഐയുടെ പി ബാലചന്ദ്രനോടായിരുന്നു തോല്‍വി.

logo
The Fourth
www.thefourthnews.in