സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്
സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്

'മറക്കൂ, ക്ഷമിക്കൂ' - ഖാർഗെ ഉപദേശിച്ചു; രാജസ്ഥാനിലെ മഞ്ഞുരുക്കത്തെപ്പറ്റി സച്ചിൻ പൈലറ്റ്

ഒന്നിച്ച് മുന്നോട്ടുപോയാൽ മാത്രമേ ഈവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കാണാനാകൂവെന്ന് സച്ചിൻ പൈലറ്റ്

രാജസ്ഥാനിൽ കോൺഗ്രസ് തകർച്ചയിലേക്കെന്ന ഊഹാപോഹങ്ങൾ തള്ളി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഒരേപാതയിൽ. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കിയത്. ഗെഹ്ലോട്ടുമായി തനിക്കൊരു പ്രശ്നവുമില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി. കൂട്ടായി മുന്നോട്ടുപോയാൽ മാത്രമേ ഈവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കാണാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ദിവസം മുൻപാണ് നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാനായി രാജസ്ഥാനിൽ നിർണായക കോൺഗ്രസ് നേതൃയോഗം ചേർന്നത്. സംസ്ഥാനത്ത് വിജയം ഉറപ്പാണെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. അച്ചടക്കം പാലിക്കാത്തവർക്കും പാർട്ടിക്കെതിരെ പൊതുയിടത്തിൽ സംസാരിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കാനാണ് യോഗത്തിലെ തീരുമാനം. തിരഞ്ഞെടുപ്പ് നേരിടനായി മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടില്ലെന്നും തീരുമാനമായി.

സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്
രാജസ്ഥാൻ കോണ്‍ഗ്രസിൽ മഞ്ഞുരുകി; അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും യോജിച്ച് മുന്നോട്ട്

ഖാർഗെ തനിക്ക് നൽകിയത് ഒരു ഉപദേശവും നിർദേശവുമാണെന്നാണ് സച്ചിൻ പൈലറ്റ് പറയുന്നത്. ''അശോക് ഗെഹ്ലോട്ട് എന്നെക്കാൾ മുതിർന്നയാളാണ്. എന്നെക്കാൾ അനുഭവസമ്പത്തുണ്ട്. ഞാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ എല്ലാവരേയും ഒരുമിച്ച് നിർത്താനാണ് ശ്രമിച്ചത്. ഇപ്പോൾ ഗെഹ്ലോട്ടാണ് മുഖ്യമന്ത്രി. അദ്ദേഹവും അതുതന്നെയാണ് ചെയ്യുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ചില പ്രശ്നങ്ങളുണ്ട്. എന്നാൽ പാർട്ടിയ്ക്കും പൊതുസമൂഹത്തിനുമാണ് പ്രാധാന്യം. അത് ഞാനും അദ്ദേഹവും മനസ്സിലാക്കുന്നു'' - സച്ചിൻ പൈലറ്റ് വ്യക്തമാക്കി -പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

വസുന്ധര രാജെ സർക്കാരിന്റെ കാലത്തെ അഴിമതികൾക്കെതിരെ നടപടികൾ എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിൻ പൈലറ്റ് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും നേരെ തിരിഞ്ഞിരുന്നത്. കഴിഞ്ഞുപോയതിനേക്കാൾ ഭാവിയിലാണ് ശ്രദ്ധ നൽകേണ്ടതെന്ന് തന്നെ മല്ലികാർജുൻ ഖാർഗെ ഉപദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

logo
The Fourth
www.thefourthnews.in