കർണാടകയിൽ വീണ്ടും ഓപ്പറേഷൻ ഹസ്തയ്‌ക്കൊരുങ്ങി കോൺഗ്രസ്; ഇനി ആളെക്കിട്ടില്ലെന്ന്‌ ബി ജെ പി

കർണാടകയിൽ വീണ്ടും ഓപ്പറേഷൻ ഹസ്തയ്‌ക്കൊരുങ്ങി കോൺഗ്രസ്; ഇനി ആളെക്കിട്ടില്ലെന്ന്‌ ബി ജെ പി

2019 ൽ കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേക്കേറിയവർ തിരികെയെത്തുമെന്ന് സൂചന

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കർണാടകയിൽ വീണ്ടും 'ഓപ്പറേഷൻ ഹസ്ത'യ്ക്ക് കളമൊരുക്കി കോൺഗ്രസ്. ബി ജെ പിയിലെയും ജെ ഡി എസിലെയും പ്രമുഖരെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കം തുടങ്ങിയതായി കോൺഗ്രസ് നേതാക്കൾ തന്നെയാണ് സൂചന നൽകുന്നത്.

2019 ൽ കോൺഗ്രസ് - ജെഡിഎസ് സഖ്യ സർക്കാരിനെ അട്ടിമറിച്ച് ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കൾ 'ഘർ വാപസി'ക്ക് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഇവരിൽ പലരും കോൺഗ്രസ് നേതൃത്വവുമായി സമ്പർക്കത്തിലാണ്. പൊതു തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ നിരവധി നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

"നേതാക്കളിൽ പൂർണ വിശ്വാസമാണ്. ഒറ്റക്കെട്ടായി ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടും. ബിജെപി യുടെ ഒരു എം എൽ എയും കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിട്ടില്ല

സി ടി രവി

ഡി കെ ശിവകുമാർ
ഡി കെ ശിവകുമാർ

ജെ ഡി എസിൽനിന്ന് കോൺഗ്രസിൽനിന്നുമായി 17 എം എൽ എമാരായിരുന്നു ഇരു കക്ഷികളും ചേർന്നുള്ള സർക്കാരിനുള്ള പിന്തുണ 2019 ൽ പിൻവലിച്ചത്. ഇതിൽ 16 പേരും മറുകണ്ടം ചാടി. സ്പീക്കർ അയോഗ്യരാക്കിയെങ്കിലും സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചു ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ മത്സരിച്ച് ഇതിൽ 15 പേർ വീണ്ടും എം എൽ എമാരായി. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവരിൽ മിക്കവരും കനത്ത തോൽവി നേരിട്ടു. ഇതോടെയാണ് മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള ശ്രമം ഇവർ നടത്തിത്തുടങ്ങിയത്. കോൺഗ്രസ് നേതൃത്വവുമായും നേതാക്കളുമായും നിരന്തര സമ്പർക്കത്തിലാണ് ഇവർ. അധികം വൈകാതെ ഇവർ കൂട്ടത്തോടെ കോൺഗ്രസിൽ തിരിച്ചെത്തുമെന്ന സൂചനയാണ് അഭ്യൂഹങ്ങൾ തള്ളാതെ കോൺഗ്രസ് നേതാക്കൾ നൽകുന്നത്.

കോൺഗ്രസിന്റെ ആദർശങ്ങളും നേതൃത്വത്തെയും അംഗീകരിക്കുന്ന ആർക്കും ഏതു നിമിഷവും പാർട്ടിയിലേക്ക് കടന്നുവരാം, പക്ഷേ അവരെ മുൻ ബെഞ്ചിൽ ഇരുത്തണോയെന്ന കാര്യം പാർട്ടി ആലോചിക്കുമെന്നായിരുന്നു മുതിർന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ ഡോ. ജി പരമേശ്വരയുടെ പ്രതികരണം. അതേസമയം, ഓപ്പറേഷൻ ഹസ്ത പരാജയപ്പെടുമെന്നും ബിജെപിയിൽനിന്നാരും കോൺഗ്രസിൽ ചേക്കേറാനില്ലെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി പറഞ്ഞു.

സി ടി രവി
സി ടി രവി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവദി ഉൾപ്പടെ നിരവധി പേരായിരുന്നു ടിക്കറ്റ് നിഷേധത്തെത്തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിലെത്തിയത്

"നേതാക്കളിൽ പൂർണ വിശ്വാസമാണ്. ബിജെപി ഒറ്റക്കെട്ടായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടും. ബിജെപി യുടെ ഒരു എംഎൽഎയും കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രിമാരെ എംഎൽഎമാർ കാണുന്നത് അവരുടെ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ്. അതിനർത്ഥം അവർ കോൺഗ്രസ് പാളയത്തിൽ പോയെന്നല്ല," സി ടി രവി വിശദീകരിച്ചു.

കർണാടകയിൽ വീണ്ടും ഓപ്പറേഷൻ ഹസ്തയ്‌ക്കൊരുങ്ങി കോൺഗ്രസ്; ഇനി ആളെക്കിട്ടില്ലെന്ന്‌ ബി ജെ പി
പ്രതിയുടെ അറുപതിനായിരം രൂപ വിലയുള്ള പേന കൈക്കലാക്കിയെന്ന് പരാതി; സിഐക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവദി ഉൾപ്പടെ നിരവധി പേരായിരുന്നു ടിക്കറ്റ് നിഷേധത്തെത്തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിലെത്തിയത്. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദയനീയ പരാജയം ഉറപ്പാക്കാൻ കോൺഗ്രസിന് ഓപ്പറേഷൻ ഹസ്തയിലൂടെ സാധിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28 ൽ 20 സീറ്റുകളിലെ വിജയം സുനിശ്ചിതമെന്ന് ഹൈക്കമാൻഡിന് വാക്ക് നൽകിയിരിക്കുകയാണ് കെ പി സി സി നേതൃത്വം. ഏറ്റവും യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കോൺഗ്രസ് സ്ഥാനാർഥി നിർണായ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ബി ജെ പി തൂത്തുവാരിയ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമായിരുന്നു കർണാടകയിൽനിന്ന് കോൺഗ്രസിന് ലഭിച്ചത്.

logo
The Fourth
www.thefourthnews.in