ഒരുങ്ങിയിറങ്ങാൻ കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

ഒരുങ്ങിയിറങ്ങാൻ കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

അധ്യക്ഷന്‍ അടക്കം 16 അംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. 16 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രൂപം നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ സമിതിയിലുണ്ട്. കേരളത്തിൽ നിന്ന് കെ സി വേണുഗോപാല്‍ കമ്മിറ്റിയില്‍ അംഗമായി.

അംബിക സോണി, അധീർ രഞ്ജൻ ചൗധരി, സൽമാൻ ഖുർഷിദ്, മധുസൂദനൻ മിസ്ത്രി, എൻ ഉത്തം കുമാർ റെഡ്‌ഡി, ടി എസ് സിങ് ദിയോ, കെ ജെ ജോർജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്നിക്, പി എൽ പൂനിയ, ഓംകാർ മർക്കം എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

logo
The Fourth
www.thefourthnews.in