രാജസ്ഥാനില്‍ ശുദ്ധികലശം, തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ക്രൗഡ് ഫണ്ടിങ്; മാറ്റത്തിന്റെ പാതയില്‍ കോണ്‍ഗ്രസ്?

രാജസ്ഥാനില്‍ ശുദ്ധികലശം, തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ക്രൗഡ് ഫണ്ടിങ്; മാറ്റത്തിന്റെ പാതയില്‍ കോണ്‍ഗ്രസ്?

മധ്യപ്രദേശില്‍ സമ്പൂർണ അഴിച്ചുപണിക്ക് തയാറായപ്പോള്‍ ഭരണം നിലനിർത്താനാകാതെ പോയ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കാര്യമായ മാറ്റങ്ങള്‍ക്ക് മുതിർന്നില്ല

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത പരാജയത്തില്‍ നിന്ന് തിരിച്ചുവരാന്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്. ഛത്തീസ്ഗഡിലും രാജസ്ഥാനിലുമായിരുന്നു കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. ബിജെപിയില്‍ നിന്ന് ഭരണം തിരിച്ചുപിടിക്കാനാകാതെ പോകുകയും എംഎല്‍എമാരുടെ സംഖ്യയില്‍ ഇടിവും സംഭവിച്ച മധ്യപ്രദേശിലാണ് മാറ്റത്തിന്റെ ആദ്യ ചലനങ്ങള്‍. മുന്‍ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമല്‍നാഥിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നേതൃത്വം നീക്കി. മറ്റ് പിന്നാക്ക വിഭാഗത്തില്‍ (ഒബിസി) തന്നെ ഉള്‍പ്പെട്ട ജിത്തു പട്‌വാരിക്കാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്വം ഹൈക്കമാന്‍ഡ് നല്‍കയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേവലം നാല് മാസം മാത്രം ശേഷിക്കെ ഹിന്ദി ഹൃദയഭൂമിയില്‍ കാലുറപ്പിക്കാനുള്ള നീക്കമായി വേണം പട്‌വാരിയുടെ വരവിനെ കണക്കാക്കാന്‍. മധ്യപ്രദേശിലെ 50 ശതമാനത്തിലധികം വോട്ടർമാരും ഒബിസി വിഭാഗത്തില്‍പ്പട്ടവരായതുകൊണ്ടുതന്നെ പട്‌വാരിക്ക് ചുമതല കൈമാറിയതില്‍ കോണ്‍ഗ്രസിന് കൃത്യമായ കണക്കുകൂട്ടലുകളുമുണ്ടാകും. ഇതിലൂടെ കമല്‍നാഥിന്റെ രാഷ്ട്രീയഭാവിയുടെ കാര്യത്തിലും അനിശ്ചിതത്വമായിരിക്കുകയാണ്. 77-ലെത്തിയ കമല്‍നാഥ് ഇനി സജീവ രാഷ്ട്രീയത്തില്‍ തുടരുമോയെന്ന ചോദ്യവും ബാക്കിയാണ്. 230 അംഗ നിയമസഭയില്‍ 66 സീറ്റുകള്‍ മാത്രമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേടാനായത്. 163 എംഎല്‍എമാരുമായാണ് ബിജെപി ഭരണം നിലനിർത്തിയത്.

രാജസ്ഥാനില്‍ ശുദ്ധികലശം, തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ക്രൗഡ് ഫണ്ടിങ്; മാറ്റത്തിന്റെ പാതയില്‍ കോണ്‍ഗ്രസ്?
പാര്‍ട്ടി വിട്ട് നേതാക്കള്‍, ചാനല്‍ ജോലിയിലേക്ക് തിരിച്ചുപോയി സംസ്ഥാന കണ്‍വീനര്‍; ഗുജറാത്തില്‍ എഎപി ഓളം അവസാനിച്ചോ?

മധ്യപ്രദേശില്‍ സമ്പൂർണ അഴിച്ചുപണിക്ക് തയാറായപ്പോള്‍ ഭരണം നിലനിർത്താനാകാതെ പോയ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കാര്യമായ മാറ്റങ്ങള്‍ക്ക് മുതിർന്നില്ല. ദീപക് ബൈജിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിലനിർത്തി. മുന്‍ അസംബ്ലി സ്പീക്കർ ചരണ്‍ ദാസ് മഹന്തിനെയാണ് കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ലീഡറായി തിരഞ്ഞെടുത്തിരിക്കുന്നത്. ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയില്‍ 35 സീറ്റിലേക്കാണ് കോണ്‍ഗ്രസ് ചുരുങ്ങിയത്. 54 മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ച് ബിജെപി അധികാരത്തിലുമേറി.

ക്രൗഡ് ഫണ്ടിങ്ങിനൊരുങ്ങി കോണ്‍ഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൗഡ് ഫണ്ടിങ്ങിനൊരുങ്ങുകയാണ് നിലവില്‍ കോണ്‍ഗ്രസ്. ദേശത്തിനായി സംഭാവന ചെയ്യൂ (Donate for Desh) എന്ന തലക്കെട്ടിലാരംഭിക്കുന്ന ക്രൗഡ് ഫണ്ടിങ് ഡിസംബർ 18നാണ് ആരംഭിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയായിരിക്കും ഫണ്ടിങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയെന്നാണ് പാർട്ടി ജെനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ട്രെഷറർ അജയ് മാക്കനും പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും കുറഞ്ഞത് 138 രൂപ സംഭാവന ചെയ്യണമെന്നാണ് ആവശ്യം. കോണ്‍ഗ്രസിന്റെ 138 വർഷത്തെ യാത്രയോടുള്ള ആദരസൂചകമായാണ് തുകയുടെ തിരഞ്ഞെടുപ്പ്. 1920-21ല്‍ മഹാത്മ ഗാന്ധി ആരംഭിച്ച തിലക് സ്വരാജ് ഫണ്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നീക്കമെന്ന് വേണുഗോപാല്‍ വിശദീകരിച്ചു.

logo
The Fourth
www.thefourthnews.in