സ്മൃതി ഇറാനി
സ്മൃതി ഇറാനി

സ്മൃതി ഇറാനിയുടെ വാദങ്ങള്‍ പൊളിയുന്നു, തിരിച്ചടിയായി വിവരാവകാശ രേഖ

'സില്ലി സോള്‍സി'ല്‍ സ്മൃതി ഇറാനിയുടെ കുടുംബത്തിന് 75 ശതമാനം ഓഹരിയുണ്ടെന്ന് വിവരാവകാശരേഖ

ഗോവയിലെ ബാര്‍ ലൈസന്‍സ് കേസില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് തിരിച്ചടിയായി വിവരാകാശ രേഖ. ഡല്‍ഹി ഹൈക്കോടതിയില്‍ സ്മൃതി ഇറാനി നല്‍കിയ സത്യവാങ്മൂലം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വിവരാവകാശരേഖയിലെ വിവരങ്ങള്‍.

സ്മൃതി ഇറാനിയുടെ ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും നിയന്ത്രണത്തിലാണ് വിവാദമായ 'സില്ലി സോള്‍സ്' കഫേ ആന്‍ഡ് ബാര്‍ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സ്ഥാപനത്തില്‍ ഇവര്‍ക്ക് 75 ശതമാനം ഓഹരിയുണ്ടെന്നാണ് വ്യക്തമാകുന്നത്. വിവാദത്തിലായ 'സില്ലി സോള്‍സ്' ബാറിന് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ ലൈസന്‍സ് നല്‍കിയത് 'എയ്റ്റാള്‍' എന്ന പേരിലാണ്. അഭിഭാഷകനായ അയേഴ്സ് റോഡ്രിഗ്യൂസിന് ഗോവ സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് സ്മൃതി ഇറാനിയെ പ്രതിരോധത്തിലാക്കുന്ന വിശദാംശങ്ങള്‍.

വടക്കന്‍ ഗോവയിലെ 'സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാര്‍' നടത്തുന്നത് സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനി ആണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉന്നയിച്ച ആരോപണം. 2021 മെയ് മാസത്തില്‍ മരിച്ചയാളുടെ പേരില്‍ ലൈസന്‍സ് പുതുക്കി വാങ്ങിയെന്നും ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ 'സില്ലി സോള്‍സു'മായി തനിക്കും മകള്‍ക്കും യാതൊരു ബന്ധവുമില്ലെന്നാണ് കഴിഞ്ഞമാസം ഡല്‍ഹി ഹൈക്കോടതിയില്‍ സ്മൃതി ഇറാനി നല്‍കിയ സത്യവാങ്മൂലം.

logo
The Fourth
www.thefourthnews.in