രാജ്യത്ത് പൊതുമേഖലയില്‍ അഴിമതി തുടരുന്നു; ആഗോളതലത്തില്‍ ഇന്ത്യ 93-ാം സ്ഥാനത്ത്

രാജ്യത്ത് പൊതുമേഖലയില്‍ അഴിമതി തുടരുന്നു; ആഗോളതലത്തില്‍ ഇന്ത്യ 93-ാം സ്ഥാനത്ത്

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഴിമതി തടയുന്നതില്‍ രാജ്യം നേരിയ മുന്നേറ്റം നേടിയിട്ടുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു

പൊതുമേഖലയിലെ അഴിമതി രാജ്യത്ത് ഇപ്പോഴും സജീവമായി തുടരുന്നതായി കണക്കുകള്‍. 180 രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യ 93-ാം സ്ഥാനത്തെന്ന് കണക്കുകള്‍. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ 2023 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഴിമതി തടയുന്നതില്‍ രാജ്യം നേരിയ മുന്നേറ്റം നേടിയിട്ടുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

പൂജ്യം മുതല്‍ 100 വരെയുള്ള സൂചികകള്‍ ഉപയോഗിച്ചാണ് അഴിമതിയുടെ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. പൂജ്യം റാങ്കിങ് ഏറ്റവും അഴിമതി നിറഞ്ഞതിനെയും 100 അഴിമതി കുറഞ്ഞതിനെയും സൂചിപ്പിക്കുന്നു. 2023ല്‍ ഇന്ത്യയുടെ മൊത്തം സ്‌കോര്‍ 39 ആണെന്നാണ് കണക്ക് ചൂണ്ടിക്കാട്ടുന്നത്. 2022ല്‍ ഇത് 40 ആയിരുന്നു. 2022 ലെ റാങ്കിങ് പ്രകാരം ഇന്ത്യ 85-ാം സ്ഥാനത്തായിരുന്നു.

രാജ്യത്ത് പൊതുമേഖലയില്‍ അഴിമതി തുടരുന്നു; ആഗോളതലത്തില്‍ ഇന്ത്യ 93-ാം സ്ഥാനത്ത്
'ടൂറിസ്റ്റ് സ്ഥലമല്ല'; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കണം: ഹൈക്കോടതി

ഡെന്‍മാര്‍ക്ക്, ഫിന്‍ലൻഡ്, ന്യൂസിലാന്‍ഡ്, നോര്‍വേ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്കിന് 90 ആണ് നല്‍കിയിരിക്കുന്ന സ്‌കോര്‍. സൊമാലിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയുടെ ഏറ്റവും അവസാന സ്ഥാനത്താണ്. ഉത്തരകൊറിയ (172), മ്യാന്‍മര്‍ (162) അഫ്ഗാനിസ്ഥാന്‍ തുടങ്ങി രാജ്യങ്ങളും അഴിമതി തടയുന്നതില്‍ പിന്നിലാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഏഷ്യ പസഫിക് മേഖലയിലെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 2024ല്‍ തിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന പശ്ചാത്തലത്തില്‍ പോലും അഴിമതിയെ പ്രതിരോധിക്കാന്‍ മതിയായ ശ്രമങ്ങള്‍ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശ്, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്താൻ, സോളമന്‍ ദ്വീപുകള്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളെ പരാമര്‍ശിച്ചാണ് റിപ്പോര്‍ട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ പൗരന്മാരുടെ മൗലികാവകാശങ്ങളിൽ പോലും ചുരുങ്ങുന്ന നിലയില്‍ ഇടപെടല്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ടെലി കമ്യൂണിക്കേഷന്‍ ബില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ 2023 റിപ്പോര്‍ട്ട് ഇത്തരം ഒരു പരാമര്‍ശം നടത്തുന്നത്.

രാജ്യത്ത് പൊതുമേഖലയില്‍ അഴിമതി തുടരുന്നു; ആഗോളതലത്തില്‍ ഇന്ത്യ 93-ാം സ്ഥാനത്ത്
ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബജറ്റിൽ കേന്ദ്രം കരുതിയിരിക്കുന്നത് എന്ത്?

വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശ് പട്ടികയില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. ജനങ്ങളുടെ ദാരിദ്ര്യം കുറയ്ക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ രാജ്യത്ത് മാധ്യമങ്ങള്‍ക്ക് വലിയ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യം ഭരണസംവിധാനത്തിനെതിരായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനെ തടയുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ 37 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് അഴിമതിയുടെ പേരില്‍ രാജ്യത്ത് ശിക്ഷിച്ചത്. 76 ആണ് പട്ടികയില്‍ ചൈനയുടെ സ്‌കോര്‍.

logo
The Fourth
www.thefourthnews.in