മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, ആദ്യ ഫലസൂചനകളില്‍ എംഎന്‍എഫ്; ഒപ്പത്തിനൊപ്പം പോരാടി സെഡ്പിഎം

മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, ആദ്യ ഫലസൂചനകളില്‍ എംഎന്‍എഫ്; ഒപ്പത്തിനൊപ്പം പോരാടി സെഡ്പിഎം

എട്ട് മണിക്ക് ആരംഭിച്ച തിരഞ്ഞെടുപ്പില്‍ നിലവില്‍ ഭരണകക്ഷിയായ എംഎന്‍എഫിനാണ് മുന്‍തൂക്കം.

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാന സംസ്ഥാനമായ മിസോറാമിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ട് മണിക്ക് ആരംഭിച്ച തിരഞ്ഞെടുപ്പില്‍ നിലവില്‍ ഭരണകക്ഷിയായ എംഎന്‍എഫിനാണ് മുന്‍തൂക്കം. 40 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്. പുതിയ പാര്‍ട്ടിയായ സെഡ്പിഎമ്മാണ് കോണ്‍ഗ്രസിനേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത്. 23 സീറ്റുകളില്‍ മാത്രമാണ് ബിജെപി സംസ്ഥാനത്ത് മത്സരിക്കുന്നത്. 4 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ ക്രൈസ്തവ വിശ്വാസികളുടെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടിയായ മിസോറാം നാഷണല്‍ ഫ്രണ്ടും മാറി മാറി ഭരിച്ചു കൊണ്ടിരുന്ന മിസോറാമില്‍ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമായ സോറം പീപ്പിള്‍സ് മൂവ്മെന്റ് രൂപീകരിച്ചതോടെയാണ് ശക്തമായ ത്രികോണ മത്സരം ആരംഭിച്ചത്.

മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, ആദ്യ ഫലസൂചനകളില്‍ എംഎന്‍എഫ്; ഒപ്പത്തിനൊപ്പം പോരാടി സെഡ്പിഎം
മൂന്നരപ്പതിറ്റാണ്ടിന് ശേഷം മിസോറാമില്‍ മാറ്റത്തിന്റെ കാറ്റ് വീശുമോ?

2017ല്‍ രൂപീകരിച്ച സെഡ്പിഎം 2018ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എട്ട് സീറ്റുകള്‍ നേടിയിരുന്നു. സോറം നാഷണല്‍ പാര്‍ട്ടി, മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറം എക്സോഡസ് കോണ്‍ഫറന്‍സ്, സോറം റിഫോര്‍മേഷന്‍ ഫ്രണ്ട്, മിസോറാം പീപ്പിള്‍സ് പാര്‍ട്ടി, സോറം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സെഡ്പിഎം പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി മാറി.

മിസോറാമില്‍ തൂക്കുമന്ത്രി സഭയ്ക്കുള്ള സാധ്യതയാണ് വിവിധ എക്സിറ്റ് പോളുകള്‍ കാണിക്കുന്നതെങ്കിലും മിസോറാമില്‍ ചരിത്രം തിരുത്തി സെഡ് പി എം അധികാരത്തില്‍ ഏറുമെന്നാണ് ഇന്ത്യ ടുഡെയുടെ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.

logo
The Fourth
www.thefourthnews.in