സീതാറാം യെച്ചൂരി
സീതാറാം യെച്ചൂരി

ഇപി ജയരാജന്‍ വിഷയം കേരളത്തില്‍ പരിഗണിക്കും; പോളിറ്റ് ബ്യൂറോയില്‍ ചര്‍‌ച്ചയായില്ലെന്ന് യെച്ചൂരി

ജനുവരി 9, 10 തീയതികളില്‍ സംസ്ഥാന കമ്മിറ്റി ചേരും. ചര്‍ച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിക്ക് തുടര്‍ തീരുമാനമെടുക്കുമെന്നും യെച്ചൂരി

വൈദേകം റിസോർട്ട് വിവാദത്തില്‍ ഇ പി ജയരാജനെതിരായ ആരോപണം പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയായില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ളതിന് കേരളം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സീതാറാം യെച്ചൂരി.

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ പി ജയരാജനുമായി ബന്ധപ്പെട്ട ഒരു വിഷയവും പോളിറ്റ് ബ്യൂറോയുടെ മുന്നിലെത്തിയില്ല. അത്തരത്തിലുള്ള ആരോപണങ്ങളെ കുറിച്ചും അറിയില്ലെന്നും യെച്ചൂരി പ്രതികരിച്ചു. വിവാദങ്ങള്‍ പരിഹരിക്കാനുള്ള ശേഷി കേരളത്തിലെ സംഘടനാ സംവിധാനത്തിനുണ്ട്. ജനുവരി 9, 10 തീയതികളില്‍ സംസ്ഥാന കമ്മിറ്റി ചേരും. ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന കമ്മിറ്റിക്ക് തുടര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ജനുവരി 9, 10 തീയതികളില്‍ സംസ്ഥാന കമ്മിറ്റി ചേരും. ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന കമ്മിറ്റിക്ക് തുടര്‍ തീരുമാനമെടുക്കുമെന്നും സീതാറാം യെച്ചൂരി

തരിഗാമി ഭാരത് ജോഡോ യാത്രയ്ക്കില്ല

ഭാരത് ജോഡോ യാത്രയില്‍ കശ്മീരില്‍ നിന്നുള്ള സിപിഎം നേതാവ് യൂസഫ് തരിഗാമി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് വെറും റിപ്പോര്‍ട്ടുകളാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഭാരത്‌ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. ഞങ്ങള്‍ ഞങ്ങളുടേതായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട് അവരും അവരുടേതാ പരിപാടികള്‍ നടത്തുന്നു. അത് മുന്നോട്ട് പോവട്ടെ. ആരെങ്കിലും പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യം എവിടെയാണ് നിലനില്‍ക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

logo
The Fourth
www.thefourthnews.in