സിറ്റിങ് സീറ്റും സിപിഎമ്മിനെ കൈവിട്ടു; ത്രിപുര ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും ബിജെപിക്ക് ജയം

സിറ്റിങ് സീറ്റും സിപിഎമ്മിനെ കൈവിട്ടു; ത്രിപുര ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും ബിജെപിക്ക് ജയം

ധൻപുരിൽ ബിജെപി സ്ഥാനാർഥി ബിന്ദു ദേബ്‌നാഥിനോട് 18871 വോട്ടുകൾക്കാണ് സിപിഎമ്മിന്റെ കൗശിക് ചന്ദ പരാജയപ്പെട്ടത്

ത്രിപുരയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റും പിടിച്ചെടുത്ത് ബിജെപി. സംസ്ഥാനത്തെ രണ്ട്‌ സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം കഴിഞ്ഞ 25 വര്ഷങ്ങളായി ജയിച്ചുപോരുന്ന ബോക്‌സാനഗർ മണ്ഡലമാണ് ബിജെപി നേടിയത്. 30237 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി തഫജ്ജൽ ഹൊസൈൻ, സിപിഎം സ്ഥാനാർഥിയായ മീസാൻ ഹൊസൈനെ പരാജയപ്പെടുത്തിയത്. ഒരിക്കൽ ഇടതുപക്ഷ കോട്ടയായിരുന്ന ധൻപുരിലും ബിജെപി സീറ്റ് നിലനിർത്തി.

ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സർക്കാർ നാലുതവണ വിജയിച്ച സീറ്റായിരുന്നു ധൻപുർ

ധൻപുരിൽ ബിജെപി സ്ഥാനാർഥി ബിന്ദു ദേബ്‌നാഥിനോട് 18871 വോട്ടുകൾക്കാണ് സിപിഎമ്മിന്റെ കൗശിക് ചന്ദ പരാജയപ്പെട്ടത്. സിപിഎം എംഎൽഎ ശംസുൽ ഹഖിന്റെ മരണത്തെ തുടർന്നായിരുന്നു ബോക്‌സാനഗറിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സർക്കാർ നാലുതവണ വിജയിച്ച സീറ്റായിരുന്നു ധൻപുർ. ഇത് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമികായിരുന്നു ബിജെപി എംഎൽഎ. ഇവർ രാജിവച്ചതിനെ തുടർന്നാണ് ധൻപുർ മാസങ്ങൾക്കുള്ളിൽ വീണ്ടുമൊരു തിരഞ്ഞഎടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നത്. ഗോത്രവിഭാഗങ്ങളുടെ 8000 വോട്ടുകളുള്ള മണ്ഡലമാണ് ധൻപുർ.

സിറ്റിങ് സീറ്റും സിപിഎമ്മിനെ കൈവിട്ടു; ത്രിപുര ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും ബിജെപിക്ക് ജയം
യുപിയിൽ 'ഇന്ത്യ'യ്ക്ക്‌ ആശ്വാസം, ത്രിപുരയിൽ സിപിഎം സിറ്റിങ് സീറ്റിൽ ബിജെപി മുന്നേറ്റം; ജാർഖണ്ഡിലും എൻഡിഎ

രണ്ടുമണ്ഡലങ്ങളിലും കോൺഗ്രസിന്റെ പിന്തുണയോടുകൂടിയാണ് സിപിഎം മത്സരിച്ചത്. ടിപ്ര മോതയും സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. ധൻപൂർ നിയോജക മണ്ഡലത്തിലെ പല പോളിങ് ബൂത്തുകളിലും കള്ളവോട്ട് ചെയ്തുവെന്നും പ്രതിപക്ഷ പാർട്ടിയുടെ അനുഭാവികളെ ഗുണ്ടാസംഘങ്ങൾ ഭീഷണിപ്പെടുത്തുന്ന സംഭവമുണ്ടായെന്നും സിപിഎം സ്ഥാനാർഥി കൗശിക് ചന്ദ ആരോപിച്ചിരുന്നു. കൂടാതെ രണ്ട്‌ മണ്ഡലങ്ങളിലും പുതുതായി വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിലൊന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തതിനെ തുടർന്ന് സിപിഎം വോട്ടെണ്ണൽ ബഹിഷ്ക്കരിച്ചിരുന്നു.

സിറ്റിങ് സീറ്റും സിപിഎമ്മിനെ കൈവിട്ടു; ത്രിപുര ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും ബിജെപിക്ക് ജയം
ചാണ്ടി ഉമ്മന്റെ കുതിപ്പിൽ തളർന്ന് സിപിഎം; ജെയ്ക്കിന്റെയും മന്ത്രി വാസവന്റെയും ബൂത്തുകളിലും മുന്നേറ്റം

ബോക്സാനഗർ, ധൻപൂർ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ യഥാക്രമം 89.2%, 83.92% എന്നിങ്ങനെയായിരുന്നു പോളിങ്. അതേസമയം, ഉത്തർ പ്രദേശിലെ ഖോസിയിൽ 'ഇന്ത്യ' സഖ്യത്തിന്റെ പൊതുസ്ഥാനാർഥിയായ സമാജ്‌വാദി പാർട്ടിയുടെ സുധാകർ സിങ്ങാണ് മുൻപിൽ. എതിർ സ്ഥാനാർഥിയായ ബിജെപിയുടെ ധാര സിങ് ചൗഹാനെക്കാൾ 9342 ലീഡാണ് സുധാകർ സിങ്ങിനുള്ളത്. ആകെയുള്ള 34 റൗണ്ടുകളിൽ ഒൻപതെണ്ണം മാത്രമാണ് ഇതുവരെ എണ്ണിക്കഴിഞ്ഞത്.

logo
The Fourth
www.thefourthnews.in