വിവാഹ മോചന കേസ് നടക്കുമ്പോഴും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

വിവാഹ മോചന കേസ് നടക്കുമ്പോഴും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

വിവാഹ മോചന ഹർജി നിലനില്‍ക്കുന്നതിനാല്‍ സ്ത്രീധന പീഡനത്തിന്റെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

വിവാഹ മോചന കേസ് നടക്കുമ്പോഴും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുമെന്നും നടപടികള്‍ തുടരണമെന്നും സുപ്രീംകോടതി. വിവാഹ മോചന ഹർജി നിലനില്‍ക്കുന്നതിനാല്‍ സ്ത്രീധന പീഡനത്തിന്റെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഭാര്യ എയ്ഡ്‌സ് രോഗിയാണെന്ന് കാണിച്ച് ഭര്‍ത്താവ് വിവാഹ മോചനത്തിന് നല്‍കിയ ഹർജിക്ക് പിന്നാലെ സ്ത്രീധനമായി ഭർത്താവ് ആഡംബര വാഹനാമവശ്യപ്പെട്ടെന്ന ഭാര്യ നല്‍കിയ ഹർജി തള്ളിയ കീഴ്ക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതി ഇടപെടല്‍. അലഹബാദ് ഹൈക്കോടതിയുടെ വിധി ന്യായമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ തന്നെ ഭർത്താവിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നതായി ഭാര്യ നൽകിയ അപ്പീലിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഭാര്യ എയ്ഡ്‌സ് രോഗബാധിതയായതുകൊണ്ടും വിവാഹമോചനം തീര്‍പ്പാക്കാത്തതുകൊണ്ടും നിലവിലുളള സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകള്‍ വ്യാജമാണെന്ന് പറയാനാകില്ല. നടപടികള്‍ റദ്ദാക്കിയ ഹെക്കോടതി നടപടി ന്യായമല്ലെന്നും ജസ്റ്റിസ് എം ആര്‍ ഷാഹ്, സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

logo
The Fourth
www.thefourthnews.in