ബിപോർജോയ് രാജസ്ഥാനിലേയ്ക്ക്; ന്യൂനമര്‍ദമായി മാറും, ജലോറിലും ബാർമറിലും കനത്തമഴ

ബിപോർജോയ് രാജസ്ഥാനിലേയ്ക്ക്; ന്യൂനമര്‍ദമായി മാറും, ജലോറിലും ബാർമറിലും കനത്തമഴ

മുന്നറിയിപ്പ് നൽകിയ കേന്ദ്രങ്ങളിൽ 200 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

ഗുജറാത്തിൽ കനത്ത നാശം വിതച്ച ശേഷം ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുന്നു. രാജസ്ഥാനിലെ ജലോർ, ബാർമർ ജില്ലകളിലെ പല പ്രദേശങ്ങളിലും ബിപോര്‍ജോയിയുടെ സ്വാധീനം കനത്ത മഴയ്ക്ക് കാരണമായിട്ടുണ്ട്. ഇരുജില്ലകളിലും കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി.

ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായാകും ബിപോര്‍ജോയ് രാജസ്ഥാനിൽ പ്രവേശിക്കുക. സംസ്ഥാനത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശങ്ങളിൽ 200 മില്ലി മീറ്ററിൽ കൂടുതൽ മഴപെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബിപോർജോയ് രാജസ്ഥാനിലേയ്ക്ക്; ന്യൂനമര്‍ദമായി മാറും, ജലോറിലും ബാർമറിലും കനത്തമഴ
ഗുജറാത്തിൽ നാശം വിതച്ച് ബിപോര്‍ജോയ്, ശമിക്കാതെ കാറ്റും മഴയും; രണ്ട് മരണം, 22 പേർക്ക് പരുക്ക്

വെള്ളിയാഴ്ച രാത്രിയിലും രാജസ്ഥാനിലെ പലമേഖലകളിലും 60 മുതൽ 70 മില്ലിമീറ്റർ വരെ മഴ ലഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ വരെ ജലോറിൽ 69 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഗുജറാത്തിൽ കരതൊട്ട കാറ്റ് ഏഴുമണിക്കൂറോളം ആഞ്ഞുവീശിയാണ് രാജസ്ഥാൻ മരുഭൂമി ലക്ഷ്യമാക്കി നീങ്ങിയത്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ജയ്‌സാൽമിർ, ബാർമർ, ജലോർ, ജോധ്പൂർ ഉദയ്പൂർ, അജ്മീർ പ്രദേശങ്ങളിൽ ശനിയാഴ്ചയും മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകി.

ജയ്പൂർ, കോട്ട, ഭരത്പൂർ, ഉദയ്പൂർ, അജ്മീർ, ജോധ്പൂർ, ബിക്കാനീർ എന്നിവിടങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) എട്ട് സുരക്ഷാ സംഘങ്ങളെയും, കിഷൻഗഡിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ഒരു സംഘത്തെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.

ബിപോർജോയ് രാജസ്ഥാനിലേയ്ക്ക്; ന്യൂനമര്‍ദമായി മാറും, ജലോറിലും ബാർമറിലും കനത്തമഴ
ബിപോർ ജോയ് ചുഴലിക്കാറ്റ് ഇന്ത്യയിൽ കാലവർഷത്തെ എങ്ങനെ ബാധിക്കും?

ബിപോർജോയ് ചുഴലിക്കാറ്റിൽ വൈദ്യുതി തൂണുകൾ നിലംപതിക്കുകയും പവർ കണ്ടക്ടറുകളും, ട്രാൻസ്‌ഫോർമറുകളും നശിക്കുകയും ചെയ്തതോടെ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിൽ ആയിരത്തിലേറെ ഗ്രാമങ്ങളിൽ വൈദ്യുതി മുടങ്ങി. ദേവഭൂമി ദ്വാരക ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ ബിപോർ ജോയ് ചുഴലിക്കാറ്റിനെത്തുടർന്ന് വെള്ളം കയറി. തുറമുഖഗ്രാമങ്ങളിലെ നിരവധി മത്സ്യത്തൊഴിലാളികളെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി.

logo
The Fourth
www.thefourthnews.in