തൈരിൽ 'ഹിന്ദി ചേർക്കുന്നതിനെതിരെ' തമിഴ്നാടും കർണാടകവും;  നിര്‍ദേശം പിന്‍വലിച്ച് കേന്ദ്രം

തൈരിൽ 'ഹിന്ദി ചേർക്കുന്നതിനെതിരെ' തമിഴ്നാടും കർണാടകവും; നിര്‍ദേശം പിന്‍വലിച്ച് കേന്ദ്രം

തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ ദഹി എന്ന് അച്ചടിച്ചു വന്നത് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു

തൈര് പാക്കുകളില്‍ നിര്‍ബന്ധമായും 'ദഹി' എന്ന ഹിന്ദി വാക്ക് ചേര്‍ക്കണമെന്ന നിര്‍ദേശം പിന്‍ലിച്ച് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). പാക്കറ്റുകളില്‍ തെെരെന്ന് അര്‍ഥം വരുന്ന 'ദഹി' എന്ന് എഴുതേണ്ടതില്ല, പകരം ഇംഗ്ലീഷ് പദമായ 'CURD' എന്നെഴുതി അതിനോടൊപ്പം പ്രദേശിക വാക്ക് എന്തോ അത് ചേര്‍ത്താല്‍ മതിയെന്നും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി വ്യക്തമാക്കി.

തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ 'ദഹി' എന്ന് അച്ചടിച്ചു വന്നത് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു

തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ 'ദഹി' എന്ന് അച്ചടിച്ചു വന്നത് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹിന്ദി ഭാഷാ പ്രയോഗത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. തെെരില്‍ ഹിന്ദി ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താല്‍പ്പര്യമില്ലെങ്കില്‍ പോലും ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ വലിയ ഉദാഹരണമാണ്, തൈര് പാക്കറ്റില്‍ പോലും ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രദാശിക ഭാഷാ പ്രയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തരുതെന്നും അദ്ദേഹം കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ചു പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍ സഹിതമായിരുന്നു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്.

തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള പാലുൽപ്പന്ന നിർമ്മാതാക്കളായ 'ആവിൻ'നോടും കർണാക സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കർണാടക മിൽക്ക് ഫെഡഫേഷ(കെഎംഎഫ്)നോടും അവര്‍ ഉത്പാദിപ്പിക്കുന്ന തെെര് പാക്കറ്റുകളില്‍ തൈര് എന്നതിന് പകരം 'ദഹി' എന്ന പദം ഉപയോഗിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

logo
The Fourth
www.thefourthnews.in