'പലതവണ മരിച്ച ദാവൂദ് ഇബ്രാഹിം'; ഇനി വിശ്വസിക്കില്ലെന്ന് സോഷ്യല്‍ മീഡിയ

'പലതവണ മരിച്ച ദാവൂദ് ഇബ്രാഹിം'; ഇനി വിശ്വസിക്കില്ലെന്ന് സോഷ്യല്‍ മീഡിയ

റിപ്പോർട്ടുകളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ കണ്ണുംപൂട്ടി വിശ്വസിക്കാൻ സാധ്യമല്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം വാദിക്കുന്നത്

തിങ്കളാഴ്ച രാവിലെ മുതൽ കുപ്രസിദ്ധ അധോലോക ഗുണ്ടാതലവൻ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചകൾ. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ മൂലം ദാവൂദിനെ പാകിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നെന്ന വാർത്തകളാണ് ചൂടുപിടിച്ച ചർച്ചകൾക്ക് ആധാരം. പക്ഷേ റിപ്പോർട്ടുകളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ കണ്ണുംപൂട്ടി വിശ്വസിക്കാൻ സാധ്യമല്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം വാദിക്കുന്നത്.

ദാവൂദ് മരിച്ചുവെന്നുവരെയുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ റിപ്പോർട്ട് വിശ്വസിക്കുകയാണെങ്കിൽ ദാവൂദ് നിരവധി തവണ പുനർജനിച്ചതായും വിശ്വസിക്കണമെന്നാണ് മേൽപ്പറഞ്ഞ നെറ്റിസൺസ് പറയുന്നത്.

പലതവണ മരിച്ച ദാവൂദ്

2016

2016-ൽ കാൽ മുറിച്ചുമാറ്റേണ്ടുന്ന അത്ര ഗുരുതര അവസ്ഥയിലാണ് ദാവൂദെന്നായിരുന്നു വാർത്ത. കാലിൽ ഗംഗ്രിൻ ബാധിച്ചിട്ടുണ്ടെന്നും കിംവദന്തിയുണ്ടായിരുന്നു.

2017

ദാവൂദ് ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു 2017ലെ റിപ്പോർട്ട്. ചിലർ ദാവൂദിന് ബ്രെയിൻ ട്യൂമർ ആയിരുന്നു എന്നുവരെ പറഞ്ഞിരുന്നു. എന്നാൽ പല വ്യാജങ്ങളെയും പോലെ അതും തെറ്റാണെന്ന് ദിവസങ്ങൾക്കകം തെളിഞ്ഞു.

2020

1993 മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയിലെ 'മോസ്റ്റ് വാണ്ടഡ്' അധോലോക തലവൻ കൊറോണ വൈറസ് ബാധിച്ചതായി 2020ൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദാവൂദിനും ഭാര്യയ്ക്കും കോവിഡാണെന്നായിരുന്നു റിപ്പോർട്ട്. ഏറ്റവുമൊടുവിൽ അണുബാധ ബാധിച്ച് ദാവൂദ് മരിച്ചെന്നും ചിലർ അവകാശപ്പെടുകയുണ്ടായി. എന്നാൽ പിന്നീട് റിപ്പോർട്ട് തെറ്റായിരുന്നു എന്ന് തെളിയുകയായിരുന്നു.

'പലതവണ മരിച്ച ദാവൂദ് ഇബ്രാഹിം'; ഇനി വിശ്വസിക്കില്ലെന്ന് സോഷ്യല്‍ മീഡിയ
ദാവൂദ് ഇബ്രാഹിമിന് രണ്ടാം വിവാഹം; വെളിപ്പെടുത്തലുമായി സഹോദരീ പുത്രന്‍

ഡി കമ്പനി എന്ന സംഘടിത ക്രൈം സിന്റിക്കേറ്റിന്റെ തലവനാണ് ദാവൂദ് ഇബ്രാഹിം. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, തീവ്രവാദം തുടങ്ങിയ ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന ദാവൂദിനെ 2003ൽ ഇന്ത്യയും അമേരിക്കയും ആഗോള ഭീകരനായി മുദ്രകുത്തിയിരുന്നു. ഒപ്പം ദാവൂദിന്റെ തലയ്ക്ക് 25 മില്യൺ ഡോളറിന്റെ പാരിതോഷികവും അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

എഫ്ബിഐയുടെ "ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകൾ" പട്ടികയിയിലുള്ള ദാവൂദിനെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല എന്നതാണ് അതിലും അതിശയകരമായ കാര്യം. തങ്ങളുടെ അതിർത്തിയിൽ ദാവൂദ് ഉള്ളതായി 2020ൽ പാകിസ്താൻ സമ്മതിച്ചിരുന്നു.

logo
The Fourth
www.thefourthnews.in