കുറ്റക്കാർക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി; ഒഡിഷ ട്രെയിൽ ദുരന്തത്തിൽ മരണം 288 ആയി

കുറ്റക്കാർക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി; ഒഡിഷ ട്രെയിൽ ദുരന്തത്തിൽ മരണം 288 ആയി

വ്യോമസേനാ ഹെലികോപ്റ്ററിൽ ദുരന്ത സ്ഥലത്തെത്തിയ നരേന്ദ്ര മോദി, ആശുപ്രത്രിയിലെത്തി പരുക്കേറ്റവരെയും സന്ദർശിച്ചു

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണം 288 ആയി. 747 പേർക്ക് പരുക്ക് പറ്റിയതായും 56 പേരുടെ നില ഗുരുതരമാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. അപകടം ദുഃഖകരമെന്നും കുറ്റക്കാർക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്നും അപകടസ്ഥലം സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഷാലിമാർ - ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ചരക്ക് തീവണ്ടിയിൽ ഇടിച്ച് കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്നാല്‍, രാജ്യത്തെ ഒന്നാകെ നടുക്കിയ ട്രെയിൻ അപകടം മാനുഷിക പിഴവെന്ന സൂചനയിലേക്കാണ് പുറത്തുവരുന്ന വിവരങ്ങൾ വിരല്‍ ചൂണ്ടുന്നത്

ഉച്ചയോടെ വ്യോമസേനയുടെ ഹോലികോപ്റ്ററിലാണ് പ്രധാനമന്ത്രി ഒഡിഷയിലെത്തിയത്. അദ്യം ദുരന്ത സ്ഥലത്തെത്തിയ മോദി, ആശുപത്രിയിലെത്തി പരുക്കേറ്റവരെയും സന്ദർശിച്ചു. വേദനാജനകമായ സംഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.

കുറ്റക്കാർക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി; ഒഡിഷ ട്രെയിൽ ദുരന്തത്തിൽ മരണം 288 ആയി
ഇതുവരെ അറിഞ്ഞതൊന്നുമല്ല സംഭവിച്ചത്; ഒഡിഷ ട്രെയിൻ ദുരന്തം മാനുഷിക പിഴവോ?

സംഭവസ്ഥലത്തുള്ള ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിയതിന് ശേഷമാണ് മോദി ആശുപത്രിയിലെത്തിയത്. പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നും സംഭവത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്കുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ റെയിൽവേ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

കോറമണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ്, ഒരു ചരക്ക് ട്രെയിൻ എന്നിവയാണ് അപകടത്തില്‍പെട്ടത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാനും അശ്നിനി വൈഷ്ണവും ബാലസോറില്‍ എത്തിയിരുന്നു. അപകടത്തെ തുടർന്ന് വിശദമായ അന്വേഷണത്തിന് റെയിൽവേ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. സൗത്ത് ഈസ്റ്റ് സർക്കിളിലെ റെയിൽവേ സേഫ്റ്റി കമ്മീഷണർ എ എം ചൗധരിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് ഇന്ത്യൻ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.

കുറ്റക്കാർക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി; ഒഡിഷ ട്രെയിൽ ദുരന്തത്തിൽ മരണം 288 ആയി
പ്രധാനമന്ത്രി ദുരന്തമുഖത്ത്; രക്ഷാദൗത്യം പൂർത്തിയായെന്ന് റെയിൽവെ; സർക്കാരിന് വീഴ്ചയെന്ന് പ്രതിപക്ഷം

വലിയ ഞെട്ടലുണ്ടാക്കിയ അപകടമാണ് ഉണ്ടായതെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികും പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിനായി ഉടന്‍ ഓടിയെത്തിയ നാട്ടുകാർക്കും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും നന്ദി അറിയിക്കുന്നുവെന്നും പട്നായിക് അറിയിച്ചു.

logo
The Fourth
www.thefourthnews.in