'മോദി പോക്കറ്റടിക്കാരന്‍'; രാഹുലിന്റെ പരാമര്‍ശത്തില്‍ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഡല്‍ഹി ഹൈക്കോടതി

'മോദി പോക്കറ്റടിക്കാരന്‍'; രാഹുലിന്റെ പരാമര്‍ശത്തില്‍ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഡല്‍ഹി ഹൈക്കോടതി

പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യവസായി ഗൗതം അദാനിയും പോക്കറ്റടിക്കാരണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എട്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചത്.

രാഹുലിന്റെ പരാമര്‍ശം നല്ല ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പരാമര്‍ശം നല്ല ഉദ്ദേശത്തോടെ അല്ലെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടേണ്ട വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കോടതി താത്പര്യപ്പെടുന്നില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മിനി പുഷ്‌കര്‍ന എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബിജെപി നല്‍കിയ ഹര്‍ജി പരിഗണിച്ചത്.

'മോദി പോക്കറ്റടിക്കാരന്‍'; രാഹുലിന്റെ പരാമര്‍ശത്തില്‍ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഡല്‍ഹി ഹൈക്കോടതി
തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിന് ചീഫ് ജസ്റ്റിനെ ഒഴിവാക്കി മൂന്നംഗ സമിതി; ബിൽ പാസാക്കി ലോക്‌സഭ

വിഷയത്തില്‍ നവംബര്‍ 23-ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. നവംബര്‍ 26-ന് മുന്‍പ് മറുപടി നല്‍കിയില്ലെങ്കില്‍ നടപടി നേരിടേണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മറുപടി നല്‍കാന്‍ രാഹുല്‍ തയ്യാറായില്ല. മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നേതാക്കള്‍ക്ക് അനുവാദമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ പറഞ്ഞിരുന്നു.

വ്യവസായികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 14 ലക്ഷം കോടി നല്‍കിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയതിന് പിന്നാലെയാണ്, ബിജെപി ഹൈക്കോടതിയേയും സമീപിച്ചത്.

'മോദി പോക്കറ്റടിക്കാരന്‍'; രാഹുലിന്റെ പരാമര്‍ശത്തില്‍ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഡല്‍ഹി ഹൈക്കോടതി
പാർലമെന്റ് ആക്രമണം: കെട്ടിടത്തിന്റെ സുരക്ഷാച്ചുമതല ഇനി സിഐഎസ്എഫിന്

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാഹുല്‍ പരാമര്‍ശം നടത്തിയത്. ''പോക്കറ്റടിക്കാര്‍ എല്ലായ്പ്പോഴും മൂന്ന് പേരടങ്ങുന്ന സംഘമായാണ് വരിക. ഒരാള്‍ ഒറ്റയ്ക്ക് പോക്കറ്റടിക്കാന്‍ വരില്ല. ആദ്യത്തെയാള്‍ അസാധാരണമായ കാര്യങ്ങള്‍ പറഞ്ഞ് നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കും. അപ്പോള്‍ രണ്ടാമന്‍ വന്ന് നിങ്ങളുടെ പോക്കറ്റടിക്കും. മോഷണത്തിന് ഇരയാവുന്ന നിങ്ങളെ നിരീക്ഷിക്കുകയാണ് മൂന്നാമന്റെ ജോലി. നിങ്ങള്‍ പോക്കറ്റടി എതിര്‍ക്കുന്നുണ്ടോ എന്നാണ് അയാള്‍ നോക്കുന്നത്. ഉണ്ടെന്ന് കണ്ടാല്‍ അയാള്‍ നിങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇവിടെ ശ്രദ്ധ തിരിക്കുന്നത് നരേന്ദ്ര മോദിയാണ്. പോക്കറ്റടിക്കുന്നത് അദാനിയും. ഇരകളെ ഭീഷണിപ്പെടുത്തുന്ന മൂന്നാമനാണ് അമിത് ഷാ,'' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

logo
The Fourth
www.thefourthnews.in