അരമണിക്കൂര്‍ അനധികൃതമായി ലോക്കപ്പിലിട്ടു; അരലക്ഷം രൂപ  നഷ്ടപരിഹാരം നൽകാൻ ഡല്‍ഹി പോലീസിനോട് കോടതി

അരമണിക്കൂര്‍ അനധികൃതമായി ലോക്കപ്പിലിട്ടു; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡല്‍ഹി പോലീസിനോട് കോടതി

പൊ​ലീ​സു​കാ​രു​ടെ പെ​രു​മാ​റ്റം ഞെ​ട്ടി​ച്ചെന്നും​, ഉദ്യോഗസ്ഥർ നിയമം കൈയിലെടുക്കാൻ പാടില്ലെന്ന നിർദ്ദേശം ന​ൽ​കാ​നുമാണ് ഇ​ത്ത​ര​മൊ​രു വി​ധി​യെ​ന്നും ജ​സ്റ്റി​സ് സു​ബ്ര​ഹ്മ​ണ്യം വ്യ​ക്ത​മാ​ക്കി

അ​ന്യാ​യ​മാ​യി അ​ര​മ​ണി​ക്കൂ​ർ ഡൽഹി പൊ​ലീ​സ് ലോ​ക്ക​പ്പി​ല​ട​ച്ച വ്യക്തിക്ക്‌ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഡ​ൽ​ഹി ഹൈക്കോടതി ഉ​ത്ത​ര​വി​ട്ടു. നഷ്ടപരിഹാരത്തുക സ്‌റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉത്തരവിട്ടു. പൗ​ര​ന്മാ​രോ​ടു​ള്ള പോലീ​സു​കാ​രു​ടെ പെ​രു​മാ​റ്റം ഞെ​ട്ടി​ച്ചു​വെ​ന്നും പോലീസ് ഉദ്യോഗസ്ഥർ നിയമം കൈയിലെടുക്കാൻ പാടില്ലെന്ന അ​ർ​ഥ​വ​ത്താ​യ സ​ന്ദേ​ശം ന​ൽ​കാ​നുമാണ് ഇ​ത്ത​രമൊ​രു വി​ധി​യെ​ന്നും ജ​സ്റ്റി​സ് സു​ബ്ര​ഹ്മ​ണ്യം പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റിൽ ഡൽഹിയിലെ ബദർപുർ പോലീസ് സ്റ്റേഷനിലാണ് വിധിക്കാസ്പദമായ സംഭവം. പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്താതെ അരമണിക്കൂര്‍ ലോക്കപ്പിലിട്ട ശേഷം വിട്ടയച്ചു എന്നുകാട്ടി പങ്കജ് കുമാര്‍ ശര്‍മയെന്നയാള്‍ സമർപ്പിച്ച ഹർജിയിലാണ് വിധി. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ ന​ഷ്ട​പ​രി​ഹാ​രത്തിന് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അരമണിക്കൂര്‍ അനധികൃതമായി ലോക്കപ്പിലിട്ടു; അരലക്ഷം രൂപ  നഷ്ടപരിഹാരം നൽകാൻ ഡല്‍ഹി പോലീസിനോട് കോടതി
എതിർശബ്ദങ്ങളെ ഭരണകൂടം നിശബ്ദമാക്കുന്നു; ഇന്റർനെറ്റ് സെൻസർഷിപ്പ് ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് അന്താരാഷ്ട്ര ഏജൻസി

പോലീസ് പിടിച്ചു കൊണ്ട് പോയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയോ ഇയാൾക്കെതിരെ കേസ് എടുക്കുകയോ ചെയ്തിരുന്നില്ല. ഒരു കാരണവുമില്ലാതെ അനധികൃതമായി പോലീസ് സ്റ്റേഷനിൽ പിടിച്ച് കൊണ്ടുവന്ന് അരമണിക്കൂർ നേരം സ്റ്റേഷനിലെ തടങ്കലിൽ കൊണ്ടിടുകയായിരുന്നു. പോലീസിന്റെ ഈ പ്രവർത്തിയെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ ലംഘിക്കുന്ന ധിക്കാരമായാണ് കോടതി നിരീക്ഷിച്ചത്.

logo
The Fourth
www.thefourthnews.in