'ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങള്‍ നിഷേധിക്കാനാകില്ല'; കുറ്റാരോപിതനായ വ്യക്തിക്ക് വിദേശയാത്രാനുമതി നല്‍കി ഹൈക്കോടതി

'ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങള്‍ നിഷേധിക്കാനാകില്ല'; കുറ്റാരോപിതനായ വ്യക്തിക്ക് വിദേശയാത്രാനുമതി നല്‍കി ഹൈക്കോടതി

മകന്റെ കോളേജ് പ്രവേശനവുമായി ബന്ധപ്പട്ട കാര്യങ്ങള്‍ക്കായാണ്‌ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആരോപണ വിധേയനായി കഴിയുന്ന വ്യക്തിക്ക് വിദേശത്തേക്ക് പോകാന്‍ അനുവാദം ലഭിച്ചത്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആരോപണ വിധേയനായി കഴിയുന്ന വ്യക്തിക്ക് മകന്റെ കോളേജ് പ്രവേശനത്തിനായി വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. 'ജീവിതത്തിലെ ചില നിമിഷങ്ങള്‍' കേസിന്റെ പേരില്‍ നിഷേധിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതിയുടെ അനുമതിയോടെ ഹര്‍ജിക്കാരന്‍ ഇതിനു മുന്‍പും വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ തക്ക സമയത്ത് രാജ്യത്തേക്ക് മടങ്ങിയിട്ടുണ്ടെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ശര്‍മ്മ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

 'ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങള്‍ നിഷേധിക്കാനാകില്ല'; കുറ്റാരോപിതനായ വ്യക്തിക്ക് വിദേശയാത്രാനുമതി നല്‍കി ഹൈക്കോടതി
പോക്സോ-എസ്‌സി-എസ്‌ടി നിയമങ്ങൾ സ്ത്രീകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു: അലഹബാദ് ഹൈക്കോടതി

കുട്ടികളുടെ സ്‌കൂര്‍-കോളജ്‌ പ്രവേശനം പോലെയുള്ള നിമിഷങ്ങള്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു. മകന്റെ കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട് കാനഡയിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കള്ളപ്പണം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഹര്‍ജിക്കാരന്‍ പാര്‍വിന്‍ ജുനേജ കോടതിയെ സമീപിച്ചത്. യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ബിസിനസ്സിലാണ് മകന് പ്രവേശനം ലഭിച്ചത്. മകനെ പ്രവേശിപ്പിക്കുന്നതിനായി 15 ദിവസത്തേക്ക് കാനഡയിലേക്ക് പോകാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

മകന്റെ സര്‍വകലാശാല പ്രവേശനവും മറ്റ് ബിസിനസ് ആവശ്യങ്ങളും ഉന്നയിച്ചാണ് ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 19 വരെ കാനഡ , നോര്‍വേ, ലണ്ടന്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

 'ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങള്‍ നിഷേധിക്കാനാകില്ല'; കുറ്റാരോപിതനായ വ്യക്തിക്ക് വിദേശയാത്രാനുമതി നല്‍കി ഹൈക്കോടതി
'കുടുംബത്തിലേക്ക് മടങ്ങി വന്നു, വേര്‍പിരിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല'; രാഹുല്‍ വയനാട്ടില്‍ തുടരുന്നു

സ്‌കൂളിലായാലും കോളേജിലായാലും യൂണിവേഴ്സിറ്റിയിലായാലും ഒരു കുട്ടിയുടെ പ്രവേശനം മാതാപിതാക്കളും കുട്ടികളും എന്നും നെഞ്ചിലേറ്റുന്ന ഒരു നിമിഷമാണ്. പരസ്പര സാന്നിധ്യവും പിന്തുണയുമാണ് ഓരോ കുട്ടിയും പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു മുഹൂര്‍ത്തത്തില്‍ ഒരു വ്യക്തി കുറ്റാരോപിതനാണെങ്കിലും വിചാരണ നേരിടുന്നുണ്ടെങ്കില്‍ പോലും, ജീവിതത്തിലെ ചെറിയ സന്തോഷങ്ങളുടെ ഈ പ്രത്യേക നിമിഷങ്ങള്‍ നിഷേധിക്കരുത്, ' ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ നിരീക്ഷിച്ചു. കാനഡയിലെ യോര്‍ക്ക് സര്‍വകലാശാലയില്‍ ഹര്‍ജിക്കാരന്റെ മകന് പ്രവേശനം ലഭിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു.

 'ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങള്‍ നിഷേധിക്കാനാകില്ല'; കുറ്റാരോപിതനായ വ്യക്തിക്ക് വിദേശയാത്രാനുമതി നല്‍കി ഹൈക്കോടതി
പോളണ്ടിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി; ആയിരങ്ങളെ ഒഴിപ്പിച്ചു

മകന്റെ സര്‍വകലാശാല പ്രവേശനവും മറ്റ് ബിസിനസ് ആവശ്യങ്ങളും ഉന്നയിച്ചാണ് ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 19 വരെ കാനഡ , നോര്‍വേ, ലണ്ടന്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഇതേ ആവശ്യവുമായി ജുനേജ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിയെ അറിയിക്കണമെന്നും കോടതി അറിയിച്ചു.

logo
The Fourth
www.thefourthnews.in