അരവിന്ദ് കെജ്രിവാൾ
അരവിന്ദ് കെജ്രിവാൾ

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരുന്നതിൽ നിയമ തടസമില്ല; പദവിയില്‍നിന്ന് മാറ്റണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

സാമ്പത്തിക അഴിമതിക്കേസിൽ കുറ്റാരോപിതനായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നായിരുന്നു സുർജിത് സിങ് യാദവെന്ന സാമൂഹ്യ പ്രവർത്തകന്റെ ആവശ്യം

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ ഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സുർജിത് സിങ് യാദവ് സമർപ്പിച്ച ഹർജി തള്ളിയത്. ഇതോടെ കെജ്‌രിവാളിന് മുഖ്യമന്ത്രി പദത്തിൽ തുടരാനാകും.

സാമ്പത്തിക അഴിമതിക്കേസിൽ കുറ്റാരോപിതനായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നായിരുന്നു സുർജിത് സിങ് യാദവെന്ന സാമൂഹ്യ പ്രവർത്തകന്റെ ആവശ്യം. കെജ്‌രിവാൾ തൽസ്ഥാനത്ത് തുടരുന്നത് നിയമനടപടികളെ തടസപ്പെടുത്തുന്നതിനും സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിൻ്റെ തകർച്ചയ്ക്കും കാരണമാകുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരുന്നതിന് നിയമതടസമൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാൾ
ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക്?; കെജ്‌രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി ആവശ്യപ്പെടാന്‍ സിബിഐ

കോടതിയുടെ ഇടപെടലിന്റെ സാഹചര്യമൊന്നുമില്ലല്ലോ എന്ന് ചോദിച്ച കോടതി, ലെഫ്റ്റനന്റ് ഗവർണർ വിഷയം പരിശോധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതിനാൽ കോടതിയുടെ ഇടപെടേണ്ട കാര്യമില്ല. ഭരണഘടനാപരമായ വീഴ്ച ഉണ്ടെങ്കിൽ രാഷ്ട്രപതിയെ ഗവർണറോ നടപടി സ്വീകരിക്കും. അതിന് സമയമെടുത്താലും അവർ തീരുമാനമെടുക്കും. കൂടാതെ തങ്ങൾ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടില്ലെന്നും കോടതി പറഞ്ഞു.

മാർച്ച് 21ന് ഇ ഡി അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ വിചാരണ കോടതി ആറുദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. അതിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കസ്റ്റഡി നീട്ടിനൽകണമെന്ന് ഇ ഡി വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in