ഡല്‍ഹി മദ്യനയ അഴിമതി: കെ കവിത ഏപ്രില്‍ 15 വരെ സിബിഐ കസ്റ്റഡിയില്‍

ഡല്‍ഹി മദ്യനയ അഴിമതി: കെ കവിത ഏപ്രില്‍ 15 വരെ സിബിഐ കസ്റ്റഡിയില്‍

കവിത അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിതയെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ 15 വരെയാണ് കസ്റ്റഡി കാലാവധി. സിബിഐയുടേയും കവിതയുടേയും ഭാഗം കേട്ടതിന് ശേഷമായിരുന്നു ഡല്‍ഹി കോടതി പ്രത്യേക ജഡ്ജ് കാവേരി ബവേജ ഉത്തരവിട്ടത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത കവിത നിലവില്‍ തിഹാർ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

ക്രിമിനല്‍ ഗൂഢാലോചന, അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കല്‍, പൊതുപ്രവർത്തകർ കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവ ചുമത്തിയായിരുന്നു കവിതയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. കവിത അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

അഞ്ച് ദിവസത്തെ കസ്റ്റഡിയായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. തെളിവുകളെല്ലാം പഴയതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുതിർന്ന അഭിഭാഷകന്‍ വിക്രം ചൗദരി, അഭിഭാഷകരായ നിതേഷ് റാണ, ദീപക് നഗർ എന്നിവർ സിബിഐ നീക്കത്തെ എതിർത്തത്.

ഡല്‍ഹി മദ്യനയ അഴിമതി: കെ കവിത ഏപ്രില്‍ 15 വരെ സിബിഐ കസ്റ്റഡിയില്‍
ഡൽഹി ചീഫ് സെക്രട്ടറിയ്ക്കെതിരെയും കേസ്; എഎപി സർക്കാരിനെ വരിഞ്ഞുമുറുക്കി അന്വേഷണങ്ങൾ

പ്രതിയായ ബുച്ചി ബാബുവിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ വാട്‌സ്ആപ്പ് ചാറ്റുകളുടേയും ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകളുടേയും അടിസ്ഥാനത്തിലായിരുന്നു കവിതയെ കഴിഞ്ഞ ദിവസം സിബിഐ ജയിലില്‍വെച്ച് ചോദ്യം ചെയ്തത്. ഒരു മദ്യവ്യവസായിയും ആംആദ്മി പാർട്ടി ഔദ്യോഗിക വൃത്തങ്ങളും തമ്മിലുള്ള പണമിടമാടിന്റെ തെളിവുകളും അന്വേഷണത്തില്‍ ലഭിച്ചതായാണ് സിബിഐയുടെ അവകാശവാദം. ഇതില്‍ കവിതയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം തേടി കവിത കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളി. പ്രഥമ ദൃഷ്ട്യാ ആരോപണവിധേയമായ കുറ്റകൃത്യത്തിൽ കവിതയുടെ സജീവ പങ്കാളിത്തവും തെളിവ് നശിപ്പിക്കാനായി മനഃപൂർവം ഇടപെടല്‍ നടത്തിയതിനും തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം 15 നാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ കെ കവിത ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്ന് അറസ്റ്റിലായത്.

ഡല്‍ഹി മദ്യനയ അഴിമതി: കെ കവിത ഏപ്രില്‍ 15 വരെ സിബിഐ കസ്റ്റഡിയില്‍
എഎപി പതറുന്നു? സമരങ്ങളില്‍ പങ്കെടുക്കാതെ എംപിമാര്‍, ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് 'അഗ്നിപരീക്ഷ' താണ്ടണം

മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കവിതയ്ക്ക് ബന്ധമുള്ള മദ്യകമ്പനിക്ക് പങ്കുണ്ടെന്നാണ് ആരോപണം. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ നേരത്തെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യനയകേസില്‍ സൗത്ത് ഗ്രൂപ്പിന്റെ പ്രതിനിധികളില്‍ ഒരാളാണ് കവിതയെന്നാണ് ഇഡി ആരോപിക്കുന്നത്.

2021ൽ ഡൽഹിയിലെ മദ്യനയം രൂപീകരിച്ചതിൽ മദ്യ കമ്പനികൾക്ക് പങ്കുണ്ടെന്നും ഇതിനായി "സൗത്ത് കാർട്ടൽ" എന്ന മദ്യ ലോബി 30 കോടി രൂപ കൈക്കൂലി നൽകിയെന്നുമാണ് സിബിഐയുടെ വാദം. സൗത്ത് കാർട്ടലിന്റെ ഭാഗമാണ് കവിതയെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്.

logo
The Fourth
www.thefourthnews.in