കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ഡൽഹി ഗവര്‍ണറുടെ ശിപാര്‍ശ; നിരോധിത സംഘടനയില്‍നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപണം

കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ഡൽഹി ഗവര്‍ണറുടെ ശിപാര്‍ശ; നിരോധിത സംഘടനയില്‍നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപണം

വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ അശൂ മോങ്കിയയാണ് കെജ്‌രിവാളിനെതിരെ പരാതി നല്‍കിയത്.

നിരോധിത തീവ്രവാദ സംഘടനയില്‍നിന്ന് സംഭാവന കൈപ്പറ്റിയെന്ന ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എന്‍ഐഎ ( നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) അന്വേഷണത്തിന് ശിപാര്‍ശ. തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്നു പണം കൈപ്പറ്റിയെന്ന പരാതിയിയിലാണ് ലഫ്‌നന്റ് ഗവര്‍ണര്‍ വികെ സക്‌സേന അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.

ദവീന്ദര്‍ പല്‍ ഭുല്ലാറിനെ മോചിപ്പിക്കുന്നതിനുവേണ്ടി തീവ്ര ഖലിസ്ഥാനി ഗ്രൂപ്പുകളില്‍നിന്ന് കെജ്‌രിവാള്‍ നയിക്കുന്ന ആംആദ്മി പാര്‍ട്ടി 1.6 കോടി ഡോളര്‍ ധനസഹായം കൈപ്പറ്റിയെന്ന പരാതി ലഭിച്ചെന്ന് ലഫ്. ഗവര്‍ണറുടെ സെക്രട്ടറിയേറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു. വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ അശൂ മോങ്കിയയാണ് കെജ്‌രിവാളിനെതിരെ പരാതി നല്‍കിയത്.

കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ഡൽഹി ഗവര്‍ണറുടെ ശിപാര്‍ശ; നിരോധിത സംഘടനയില്‍നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപണം
മദ്യനയക്കേസ്: കെജ്‌രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി

പരാതിക്കാരന്‍ ഹാജരാക്കിയ ഇലക്ട്രോണിക് തെളിവുകള്‍ക്ക് ഫോറന്‍സിക് പരിശോധനയടക്കമുള്ള അന്വേഷണം ആവശ്യമാണെന്ന് കത്തില്‍ പറയുന്നു. കൂടാതെ ആം ആദ്മി സര്‍ക്കാര്‍ ഭൂല്ലാറിന്റെ മോചനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ടീം അടക്കമുള്ളവ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നും സൂചിപ്പിച്ച് കൊണ്ട് കെജ്‌രിവാള്‍ ഇഖ്ബാല്‍ സിങ്ങിന് 2014 ജനുവരിയില്‍ കത്തയച്ചിട്ടുണ്ടെന്നും സക്‌സേന പറയുന്നു. 2014നും 2022നും ഇടയില്‍ കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പണം കൈപ്പറ്റിയെന്നുള്ള ഖലിസ്ഥാനി തീവ്രവാദി ഗുര്‍പത് വന്ത് സിങ് പന്നൂന്‍ പുറത്തിറക്കിയ വീഡിയോ സന്ദേശവും പരാതിയില്‍ സൂചിപ്പിച്ചുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കണോയെന്ന് സുപ്രീം കോടതി തീരുമാനിക്കുന്നതിന് മുന്നോടിയായാണ് ഗവര്‍ണറുടെ ശിപാര്‍ശയെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ ബിജെപിയുടെ നിര്‍ദേശപ്രക്രാരമുള്ള മറ്റൊരു ഗൂഡാലോചനയാണിതെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബിജെപി തോല്‍ക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ വലയുകയാണെന്ന് ബിജെപിയെന്നും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ഡൽഹി ഗവര്‍ണറുടെ ശിപാര്‍ശ; നിരോധിത സംഘടനയില്‍നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപണം
കെജ്‌രിവാളിൻ്റെ അറസ്റ്റ്: രാജ്യത്തിനകത്തും പുറത്തും ഉപവാസമിരിക്കാൻ ആംആദ്മി

1993ലെ ഡല്‍ഹി ബോംബ് സ്‌ഫോടന കേസിലെ പ്രതിയാണ് ദവീന്ദര്‍ പല്‍ ഭുല്ലാര്‍. ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ ഹെഡ്ക്വാര്‍ട്ടേസിന്റെ മുന്നില്‍ നടത്തിയ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 1995 മുതല്‍ തിഹാര്‍ ജയിലില്‍ തടവിലാണ് ദവീന്ദര്‍. ടെററിസ്റ്റ് ആന്‍ഡ് ഡിസ് റപ്ടീവ് ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് കോടതി 2001 ഓഗസ്റ്റില്‍ ഭുല്ലാറിന് വധശിക്ഷ വിധിച്ചെങ്കിലും 2014ല്‍ അത് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in