ഡൽഹി മേയർ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ വോട്ടിങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് പ്രതികരണം തേടി സുപ്രീംകോടതി

ഡൽഹി മേയർ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ വോട്ടിങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് പ്രതികരണം തേടി സുപ്രീംകോടതി

ഫെബ്രുവരി 13ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മൂന്നാം തവണയും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് പ്രതികരണം തേടി സുപ്രീംകോടതി. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയ ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടിക്കെതിരെ ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്നതില്‍ ഹര്‍ജിക്കാര്‍ എതിര്‍പ്പറിയിച്ചതായും കോടതി വ്യക്തമാക്കി.

ഡൽഹി മേയർ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ വോട്ടിങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് പ്രതികരണം തേടി സുപ്രീംകോടതി
ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍; കൗണ്‍സിലര്‍മാരെ കൂറ് മാറ്റാന്‍ ശ്രമമെന്ന് ആം ആദ്മി; പ്രത്യാരോപണങ്ങളുമായി ബിജെപി

മൂന്നാംതവണ യോഗം ചേര്‍ന്നപ്പോഴും ബിജെപി, ആംആദ്മി പാര്‍ട്ടി അംഗങ്ങള്‍ ഏറ്റുമുട്ടിയതോടെയാണ് മേയര്‍ തിരഞ്ഞെടുപ്പ് നടക്കാതെ പോയത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കിയതോടെ ആം ആദ്മി പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെ എതിര്‍ത്ത് ബിജെപി അംഗങ്ങളും രംഗത്തെത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതോടെയാണ് ആംആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ഫെബ്രുവരി 13ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്നത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമപ്രകാരം തെറ്റാണെന്ന് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ഹാജരായ അഡ്വ. മനു അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടി.

ഡൽഹി മേയർ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ വോട്ടിങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് പ്രതികരണം തേടി സുപ്രീംകോടതി
15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം; ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷനില്‍ ആംആദ്മി പാര്‍ട്ടിക്ക് ചരിത്ര വിജയം

ഡിസംബര്‍ ഏഴിന് നടന്ന ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ആംആദ്മി പാര്‍ട്ടി ചരിത്ര മുന്നേറ്റം നടത്തിയത്. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് ആകെ 250 സീറ്റുകളിൽ 134 എണ്ണത്തിലും ആപ്പ് ആധിപത്യം ഉറപ്പാക്കി. ബിജെപി 104 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 10 സീറ്റില്‍ ഒതുങ്ങി. 126 സീറ്റുകളാണ് ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായത്. 2017ൽ നടന്ന തിരഞ്ഞെടുപ്പില്‍ 181 സീറ്റുകൾ നേടിയ ബിജെപിക്ക് ഫലം വന്‍ തിരിച്ചടിയാണ് നല്‍കിയത് .

logo
The Fourth
www.thefourthnews.in