ഡൽഹി മെട്രോയിലിനി മദ്യത്തിന് വിലക്കില്ല; രണ്ട് കുപ്പികള്‍ വരെ കൈയില്‍ കരുതാമെന്ന് പ്രഖ്യാപനം

ഡൽഹി മെട്രോയിലിനി മദ്യത്തിന് വിലക്കില്ല; രണ്ട് കുപ്പികള്‍ വരെ കൈയില്‍ കരുതാമെന്ന് പ്രഖ്യാപനം

ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഡൽഹി മെട്രോ ഇക്കാര്യം വെളിപ്പെടുത്തിയത്

ഡൽഹി മെട്രോയിൽ രണ്ട് കുപ്പി മദ്യം വരെ കൊണ്ടുപോകാനാകുമെന്ന് അറിയിച്ച് മെട്രോ അധികൃതർ. ട്വിറ്റർ ഉപഭോക്താവിന്റെ ചോദ്യത്തിനു മറുപടിയായാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡിഎംആർസി) ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ചോദ്യം ചോദിച്ച വ്യക്തി പിന്നീട് ആ ചോദ്യം ഡിലീറ്റു ചെയ്യുകയായിരുന്നു.

എയർപോർട്ട് എക്സ്പ്രസ് ലൈനിലൊഴികെ ഡൽഹി മെട്രോയിൽ മദ്യം അനുവദിച്ചിരുന്നില്ല. മെട്രോയിൽ യാത്ര ചെയ്യുമ്പോൾ മദ്യം കൂടെ കരുതരുതെന്ന നിയമത്തിനാണ് ഇപ്പോൾ മെട്രോ മാറ്റം കൊണ്ടുവരുന്നത്.സിഐഎസ്എഫിലെയും ഡിഎംആർസിയിലേയും ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സമിതി ഈ ലിസ്റ്റ് അവലോകനം ചെയ്തതിനു ശേഷമാണ് തീരുമാനം. ഒരു യാത്രക്കാരന് രണ്ട് സീൽ ചെയ്ത മദ്യകുപ്പികൾ യാത്രയിൽ കരുതാമെന്നായിരുന്നു ഡിഎംആർസിയുടെ പ്രസ്താവന.

ഡൽഹി മെട്രോയിലിനി മദ്യത്തിന് വിലക്കില്ല; രണ്ട് കുപ്പികള്‍ വരെ കൈയില്‍ കരുതാമെന്ന് പ്രഖ്യാപനം
'ഹൃദയഭേദകം'; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് രാഹുൽ ഗാന്ധി, ഗവർണറെ സന്ദർശിച്ചു

അതേസമയം മെട്രോ പരിസരത്ത് മദ്യം കഴിക്കുന്നതിന് വിലക്കിപ്പോഴും തുടരും. കൂടാതെ കൃത്യമായ നിയമങ്ങൾ പാലിച്ചുവേണം മെട്രോയിൽ യാത്ര ചെയ്യാനെന്നും മദ്യപിച്ച് അപമര്യാദയായി പെരുമാറുകയാണെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡിഎംആർസി വ്യക്തമാക്കി. കത്തി, കത്രിക എന്നീ മൂർച്ചയുള്ള ആയുധങ്ങൾ,കോടാലി,ചുറ്റിക പോലുള്ള പണിയായുധങ്ങൾ, തോക്ക് ,പടക്കം എന്നിങ്ങനെയുള്ള സ്ഫോടകവസ്തുക്കൾ എന്നിവയ്ക്കും മെട്രോയിൽ വിലക്കുണ്ട്.

logo
The Fourth
www.thefourthnews.in