ഡൽഹി സുര്‍ജിത് ഭവനില്‍ ജി 20 വിരുദ്ധ സെമിനാർ തടഞ്ഞ് പോലീസ്; ഗേറ്റ് പൂട്ടി

ഡൽഹി സുര്‍ജിത് ഭവനില്‍ ജി 20 വിരുദ്ധ സെമിനാർ തടഞ്ഞ് പോലീസ്; ഗേറ്റ് പൂട്ടി

ട്രെയ്ഡ് യൂണിയനുകളും ആക്ടിവിസ്റ്റും, ജനകീയ പ്രസ്ഥാനങ്ങളും ചേർന്ന് നടത്തുന്ന 'വി ട്വന്റി' സമ്മേളനമാണ് പോലീസ് തടഞ്ഞത്

ഡൽഹിയിൽ ട്രെയ്ഡ് യൂണിയനുകളും ആക്ടിവിസ്റ്റുകളും ചേർന്ന് സംഘടിപ്പിച്ച ജി 20 വിരുദ്ധ സെമിനാർ തടഞ്ഞ് പോലീസ്. ഡൽഹിയിലെ സിപിഎം പഠന കേന്ദ്രമായസുർജിത് ഭവനിൽ ജി ട്വന്റിക്കെതിരായി കഴിഞ്ഞ ദിവസം ആരംഭിച്ച 'വി ട്വന്റി' എന്ന പരിപാടിയാണ് പോലീസ് തടഞ്ഞത്. ട്രെയ്ഡ് യൂണിയനുകളും ആക്ടിവിസ്റ്റും, ജനകീയ പ്രസ്ഥാനങ്ങളും ചേർന്ന് നടത്തുന്ന മൂന്ന് ദിവത്തെ സമ്മേളനത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് എത്തിയത്. ഓഫീസിന്റെ ഗേറ്റുകൾ പൂട്ടിയ പോലീസ്, ഉള്ളിലേക്കോ പുറത്തേക്കോ ആരെയും കടത്തിവിട്ടില്ല. ഡൽഹി പോലീസിനെക്കൂടാതെ, സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെയാണ് സ്ഥലത്ത് എത്തിയത്. അവർ ഓഫീസിന് ചുറ്റും ബാരിക്കേഡുകളും സ്ഥാപിച്ചു.

'ജി 20 യിലും മറ്റ് ആഗോള ഫോറങ്ങളിലും അവകാശപ്പെടുന്നതുപോലെ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിലും പരിസ്ഥിതി, ജൈവവൈവിധ്യം, അനുബന്ധ മനുഷ്യാവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലും മോദി ഭരണകൂടം പ്രവർത്തിക്കുന്നുണ്ടോ?' എന്ന വിഷയത്തിലാണ് ഇന്ന് പ്രഭാഷണം നടക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്, വന്ദനാ ശിവ, ജനതാ ദള്‍ എംപി അനീല്‍ ഹെഡ്ജ് എന്നിവരാണ് ഇന്ന് വേദിയിൽ സംസാരിക്കുന്നത്. ' ജി 20 യിലും മറ്റ് ആഗോള ഫോറങ്ങളിലും അവകാശപ്പെടുന്നതുപോലെ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിലും പരിസ്ഥിതി, ജൈവവൈവിധ്യം, അനുബന്ധ മനുഷ്യാവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലും മോദി ഭരണകൂടം പ്രവർത്തിക്കുന്നുണ്ടോ?' എന്ന വിഷയത്തിലാണ് ഇന്ന് പ്രഭാഷണം നടക്കുന്നത്. നൂറിലധികം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ജനാധിപത്യപരമായ ഇത്തരം സംഭാഷണങ്ങൾ എന്തുകൊണ്ട് തടയുന്നുവെന്ന് പോലീസ് വ്യക്തമാക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.

രാജ്യമെമ്പാടുമുള്ള അഞ്ഞൂറോളം ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും രാഷ്ട്രീയനേതാക്കളും പങ്കെടുക്കുന്ന പരിപാടി തടയുന്ന പോലീസിന്റെ നടപടിക്കെതിരെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ വിവിധയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. "ഈ വ്യവസ്ഥിതി എന്തിനെയാണ് ഭയക്കുന്നത്? അടച്ചിട്ട ഹാളുകളിലെ ജനാധിപത്യ യോഗങ്ങൾ പോലും നിശബ്ദമാക്കാൻ ശ്രമിക്കുകയാണോ?" സാമൂഹികപ്രവർത്തക മേധാ പട്കർ ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ മേധാ പട്കറും പങ്കെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in