ഡല്‍ഹിയില്‍ റോഡില്‍ നിസ്‌കരിച്ച മുസ്ലീം യുവാവിനെ ചവിട്ടി പോലീസ് ഉദ്യോഗസ്ഥന്‍; പിന്നാലെ സസ്‌പെന്‍ഷന്‍

ഡല്‍ഹിയില്‍ റോഡില്‍ നിസ്‌കരിച്ച മുസ്ലീം യുവാവിനെ ചവിട്ടി പോലീസ് ഉദ്യോഗസ്ഥന്‍; പിന്നാലെ സസ്‌പെന്‍ഷന്‍

നിസ്‌കരിക്കുന്നൊരാളെ ഒരു ഉദ്യോഗസ്ഥന്‍ ചവിട്ടുന്നതും അടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഡല്‍ഹിയില്‍ റോഡില്‍ വച്ച് നിസ്‌കരിച്ച മുസ്ലീം യുവാക്കളെ ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പോലീസ് ഉദ്യോഗസ്ഥൻ യുവാക്കളെ ചവിട്ടുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. ഡല്‍ഹിയിലെ ഇന്റര്‍ലോക്ക് ഏരിയയില്‍ ഇന്ന് നിസ്‌കരിക്കാന്‍ വലിയ ജനക്കൂട്ടമായതിനാലാണ് കുറച്ച് പേര്‍ റോഡില്‍ നിസ്‌കരിച്ചത്.

നിസ്‌കരിക്കുന്നതിനിടയില്‍ കുറച്ച് പോലീസ് ഉദ്യോഗസ്ഥര്‍ സമീപത്തെത്തി ജനക്കൂട്ടത്തെ മാറ്റുന്നത് വീഡിയോയില്‍ കാണാം. നിസ്‌കരിക്കുന്നൊരാളെ ഒരുദ്യോഗസ്ഥന്‍ ചവിട്ടുന്നതും അടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഡല്‍ഹിയില്‍ റോഡില്‍ നിസ്‌കരിച്ച മുസ്ലീം യുവാവിനെ ചവിട്ടി പോലീസ് ഉദ്യോഗസ്ഥന്‍; പിന്നാലെ സസ്‌പെന്‍ഷന്‍
ബെംഗളൂരുവില്‍ ജലക്ഷാമം രൂക്ഷം; കാര്‍ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിക്കുന്നതിന് വിലക്ക്, 5000 രൂപ പിഴ

നിസ്‌കരിക്കുന്ന ഒരു വ്യക്തിയെ ചവിട്ടുന്ന പോലീസ് ഉദ്യോഗസ്ഥന് മനുഷ്യത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും മനസിലാകില്ലെന്ന ക്യാപ്ഷനോടെ കോണ്‍ഗ്രസ് രാജ്യസഭ എംപി ഇമ്രാന്‍ പ്രതാപഗര്‍ഹിയാണ് വീഡിയോ പങ്കുവെച്ചത്. എന്തൊരു വെറുപ്പാണ് ഈ ഉദ്യോഗസ്ഥന്റെ ഉള്ളില്‍ നിറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥനെ ഉടനടി സസ്‌പെന്‍ഡ് ചെയ്‌തെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡിസിപി എംകെ മീന പറഞ്ഞു. അതേസമയം സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in