ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്.

ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച് വരികയാണെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.

ഇന്ന് രാവിലെ 5.35ന് പുറപ്പെടേണ്ടിയിരുന്നതാണ് വിമാനം. രാവിലെ അഞ്ച് മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. അന്വേഷണത്തിനായി വിമാനം ഐസലേഷന്‍ ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും നിലവില്‍ സ്ഥലത്തുണ്ടെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in